മാനവത്വത്തിന്റെ പ്രകാശം
മാനവത്വത്തിന്റെ പ്രകാശം
അത്യാചാരങ്ങൾ ഏറെ സഹിച്ചു, ഇനി വേണ്ട തിന്മയുടെ അഴിച്ചു വിട്ട വികൃതികൾ
ഇനി സ്നേഹമഴ പെയ്യട്ടെ, ദ്വേഷം മായട്ടെ വഴികളിൽ.
മതം, ജാതി എന്ന പേരിൽ വേർതിരിവ് വേണ്ട,
"സമത്വത്തിന്റെ പ്രകാശം എല്ലാ മനസ്സിലും തെളിയണം
സേവാനിരതമായതായിരിക്കുക പുരോഗതിയുടെ പാത,
ആളൊരാളിലും , സത്യം പുഷ്പിക്കട്ടെ അതിയായ മുല്യമായി.
"സ്വാർത്ഥം വിട്ട് സഹകരണം ആക്കട്ടെ ജീവിതതത്ത്വം,
അപ്പോഴും ഭാരതം ആയിരിക്കും സത്യമാർഗ്ഗത്തിന്റെ പ്രകാശം."
മരങ്ങളിൽ നിന്നും പഠിക്കാം — കൈകോർക്കുക മറുപടി പ്രതീക്ഷയില്ലാതെ,
നദിപോലെ ഒഴുകട്ടെ സ്നേഹതാരങ്ങൾ എല്ലാ ദിശകളിലേക്കും.
മനസ്സുകളിലെല്ലാം പിറക്കട്ടെ വീണ്ടും മാനവത്വത്തിന്റെ നറുഗന്ധം,
ഭൂമിയെ സ്വർഗ്ഗമാക്കുക — അതാണ് ജീവിതത്തിന്റെ സാരാംശം.
ജീ ആർ കവിയൂർ
06 07 2025
Comments