വസന്തത്തിൻ ഗാഥ
വസന്തത്തിൻ ഗാഥ
വസന്തം വന്നു
വനജോത്സന പുഞ്ചിരിച്ചു
മരന്തം തന്നു
മനവും തനുവും കുളിർ കോരി നിന്നു
പൂവുകൾ വിടർന്നു ധരയിൽ
പാതിരാ കാറ്റിൽ ഗന്ധം പകർന്നു
ഹൃദയം മുഴുവൻ സംഗീതമായി
സ്വപ്നങ്ങൾ കണ്ണിൽ വരിഞ്ഞു
വീണയെന്നൊന്നു മൃദുലമായി മൂളി
വിഷാദത്തിൻ നിഴലുകൾ അകന്നു
പുതിയൊരു പ്രഭാതം പിറന്നു
പ്രകൃതിയൊരു താരാട്ടുമായ് ഉണർന്നു
പക്ഷികൾ പാടും നവഗീതമെന്നായ്
പാടപങ്ങൾ കൈ കോർക്കുന്നു
മനസ്സിൽ പൂവിതളായ് വിരിഞ്ഞൊരു
വസന്തഗാഥയായ് പ്രണയം പാടുന്നു
ജീ ആർ കവിയൂർ
25 07 2025
Comments