ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 7

ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 7
(ശബരിയും കൈകേയിയും – പിന്നീടുള്ള തിരിച്ചറിവുകൾ)

അനുഭവങ്ങളിലൂടെയാകെ
മനസ്സിൽ തെളിയും യാഥാർഥ്യം –
രാമന്റെ വഴിയാണ് നമ്മുക്ക്
നന്മയിലേക്കുള്ള ആന്തരയാത്ര.

വനവാസം ഒരു ശിക്ഷയല്ല,
അത് ആത്മപരിശുദ്ധിയുടെയും
ജീവിതധർമ്മം തിരിച്ചറിയാനുള്ള
ദൈവം ഒരുക്കിയ ആത്മയാത്രയായിരുന്നു.

ലക്ഷ്മണന്റെ അനുസരണയും
ഭരതന്റെ ത്യാഗവും
നമ്മെ പഠിപ്പിക്കുന്നു –
സ്വാർത്ഥമില്ലാത്ത ഭക്തിയും,
ത്യാഗത്തിന്റെ പ്രതീകവും.

അവയെല്ലാം നമ്മെ നയിക്കുന്നു –
ശാന്തിയിലേക്കുള്ള സത്യമാർഗ്ഗത്തിലേക്ക്.

അങ്ങേയറ്റം സഹനം,
പരമസത്യത്തിൽ ഉറച്ച വിശ്വാസം –
ഇന്നത്തെ സ്വാർത്ഥ ലോകം
പഠിക്കേണ്ടതാണ് ഈ അതുല്യ പാഠങ്ങൾ..

ജീ ആർ കവിയൂർ
18 07 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “