മറക്കുവാൻ ആവുന്നില്ല

മറക്കുവാൻ ആവുന്നില്ല

ദൂരെയങ്ങ് നിരങ്ങി നീങ്ങും
കാലത്തിൻ ചക്രവാള ചരുവിലായ്
ഓർമകളായ് നീയെൻ ഹൃദയത്തിൽ
മിഴിയിലൂടെ ഉരുകുന്നു രാത്രികൾ

മാറ്റങ്ങളാവുന്ന രാവുകളോളം
മറയാതെ നിന്നിൽ പൂക്കുന്നു പ്രണയം
വാക്കുകൾക്കതീതമായ് ഓരോ സ്പർശം
വേദനയിലും തണലായ് നിന്നിലാവുന്നു

തീർഥമാകുന്ന ഈ യാത്രയിലായ്
നീ ഉറവയായ് ഒഴുകുന്നു കണ്ണീരിൽ
നീലാകാശം സാക്ഷിയായി ഞാൻ
നിന്റെ നിഴലിൽ നേരം മറക്കുന്നു

ജീ ആർ കവിയൂർ
29 07 2025


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “