ഓർമ്മ കനൽ
ഓർമ്മ കനൽ
തെന്നലായി വന്നു നീ
കാതിൽ പറഞ്ഞില്ലേ കിന്നാരം
നിൻ മൊഴിയിൽ വിരിഞ്ഞ ഗാനം
കേട്ടു ഞാൻ പാടി നിനക്കായ്
ഓർമ്മകൾ ഒതുക്ക് ഇറങ്ങിയനേരം
ഒരായിരം തിരുവോണ തുമ്പികൾ പാറി
ഒഴുകി നടക്കുന്ന ആമ്പലിൻ പുഞ്ചിരിയിൽ
ഒരിക്കലും മറക്കാത്ത മുഖമെന്നിൽ തെളിഞ്ഞു
കനൽ പോലെ നിൻ സ്മൃതികളെന്നിൽ
കെടാതെ നീ വരുമെന്ന സത്യം മാത്രം
കഴിയുവാൻ ഈ തീരത്ത് ഇങ്ങനെ
കാത്തിരിക്കുന്നു കവിതകളുമായ്
ജീ ആർ കവിയൂർ
29 07 2025
Comments