ശ്രീ രാമ പാദം സ്മരണീയം
രാമ രാമ പാഹിമാം
ശ്രീ രാമ പാദം സ്മരണീയം
രാമായണ ശീലുകൾ പാടി
പൈങ്കിളി പെണ്ണുവന്നല്ലോ
രാമ നാമം കേട്ടു നിത്യവും
രാമ രാമ ജപിച്ചിടാം രായകലട്ടേ
രാമ രാമ പാഹിമാം
ശ്രീ രാമ പാദം സ്മരണീയം
പുത്രരാം രാമ ലക്ഷ്മണ
ഭരത ശത്രുഘ്ന്മാരുടെ
ജന്മത്തിനായി ദശരഥ
മഹാരാജാവ് നടത്തിയ
പുത്ര കാമേഷ്ടി യാഗങ്ങളും
രാമ രാമ പാഹിമാം
ശ്രീ രാമ പാദം സ്മരണീയം
യാഗരക്ഷയ്ക്കായി വിശ്വാമിത്രൻ രാമലക്ഷ്മണൻമാരെ കൂട്ടിക്കൊണ്ടു സരയൂവിൻ ദക്ഷിണതീരത്തുവച്ച്
ബലേ അതി ബലേ മന്ത്രങ്ങൾ നൽകിയതും
രാമ രാമ പാഹിമാം
ശ്രീ രാമ പാദം സ്മരണീയം
കൈകേകിതൻ വരം രണ്ട് കൊണ്ട്
ശ്രീരാമൻ പതിനാലു സംവത്സരം
കാടകം പൂകിയതും സീതാപഹരണവും
ശ്രീ രാമ ദൂതൻ ലങ്കയെ ചുട്ട് തിരികെ
വന്നു വിവരങ്ങൾ ധരിപ്പിച്ചു
രാമ രാമ പാഹിമാം
ശ്രീ രാമ പാദം സ്മരണീയം
സേതു ബന്ധനം നടത്തി
രാവണ നിഗ്രഹം കഴിഞ്ഞു
സീതയെ വീണ്ടെടുത്തു
അയോധ്യ പുക്ക് രാജ്യം ഭരിച്ചതും
രാമ രാമ പാഹിമാം
ശ്രീ രാമ പാദം സ്മരണീയം
ജനപവാദത്താൽ സീതയെ അഗ്നി സാക്ഷിയാക്ക്യതും പിന്നെ
മനം നൊന്ത് ശ്രീ രാമൻ സരയുവിൽ
ജീവത്യാഗം നടത്തിയതും കേട്ട്
രാമ രാമ പാഹിമാം
ശ്രീ രാമ പാദം സ്മരണീയം
രാമായണ കഥകൾ കേട്ടാൽ
ഹൃദയം പുണ്യമാകുന്നു
രാമ ഭക്തി നിറച്ച പാതയിൽ
സത്മാർഗ്ഗം കാണാം ഏവർക്കും
രാമ രാമ പാഹിമാം
ശ്രീ രാമ പാദം സ്മരണീയം
ജീ ആർ കവിയൂർ
15 07 2025
Comments