ഏകാന്ത ചിന്തകൾ - 245
ഏകാന്ത ചിന്തകൾ - 245
പിന്മാറാനുള്ള കാരണം എളുപ്പമാകും,
ആവശ്യം വന്നപ്പോൾ മൗനം വേദനപ്പെടുത്തും.
പുഞ്ചിരി മങ്ങും മറുപടി ലഭിക്കാതെ,
കണ്ണുനീർ തുളുമ്പും ശാന്തമായ ആകാശത്തിൽ.
സമയം നീളുമ്പോൾ മനസ്സ് തണുത്താകും,
ഒറ്റപ്പെട്ട രാത്രികൾ ജീവിതം ക്ഷീണിപ്പിക്കും.
പ്രതീക്ഷകൾ അസ്തമയ സൂര്യനെപ്പോലെ മങ്ങും,
വാതിലുകൾ ഒറ്റിയാൽ മനസ്സ് തളർന്നുപോകും.
ഒരു വാക്ക് സ്‌നേഹത്തിന് വഴിയൊരുക്കും,
കാത്തിരിപ്പുള്ള ദിനങ്ങൾ നീളുന്നു ദിനംപ്രതി.
ശൂന്യതയ്ക്ക് പകരം സ്‌നേഹമാണ് വേണ്ടത്,
സ്നേഹത്തോടെ ഒരാളെങ്കിലും കൂടെ നിൽക്കണം.
ജീ ആർ കവിയൂർ
20 07 2029
Comments