ഏകാന്ത ചിന്തകൾ - 252
ഏകാന്ത ചിന്തകൾ - 252
വിത്ത് മണ്ണിനടിയിൽ ഒളിക്കും,
പറയാതെ തന്നെ വളരും.
വേരുകൾ തറവിട്ട് പടരും,
ഓരോ ദിവസവും ശക്തിയാകും.
ഇല വിരിയുമ്പോൾ ആരും കേൾക്കില്ല,
മറഞ്ഞു നിന്നു പച്ചപ്പാകുന്നു.
മരമൊരിക്കൽ വീണാൽ മാത്രം,
ലോകം ഉണരുന്നു ശബ്ദത്തിൽ.
അവസാന നിമിഷം മുഴങ്ങുന്നു ശബ്ദത്തിൽ,
ആരംഭം പിറവിയെടുക്കുന്നു മൗനത്തിൽ.
നമുക്ക് വളരാം ആ നിശബ്ദതയിൽ,
പുതിയ ലോകം പടുത്തുയരാം.
ജീ ആർ കവിയൂർ
30 07 2025
Comments