ദു:ഖത്തിന്റെ സത്യം
ദു:ഖത്തിന്റെ സത്യം
.
മനസ്സിൽ പടർന്നതൊരു തീ ജ്വാല,
പുഞ്ചിരിയാൽ തീർത്ത അധരങ്ങൾ പൂവായി വിരിയാതെ പോയി.
ദിവസംതോറും നോവിൻ്റെ കഥ കാറ്റ് പറഞ്ഞു ,
ആ വേദനയെ കണ്ണീരാക്കി ആരുമറിയാതെ കേൾക്കാതെ പോയി.
നിനവുകളുടെ സുഗന്ധം പോലെ നിറഞ്ഞവളെ,
ആ മധുരം ഹൃദയത്തിൽ പതിയാതെ ഉലഞ്ഞു പോയി.
എൻ്റെ തന്നെ നിഴലും ഭയന്നു മാറിനിൽക്കുന്നു,
തനിമയുടെ വേദന പറയാനാവാതെ മൗനം വിതച്ചു പോയി.
ചിരിയുള്ള മുഖത്തിൻ വിരിഞ്ഞ പൂവ് എന്തെ ഭ്രമരത്തിൻ കണ്ണിൽ പെടാതെ,
ആ കണ്ണീർ ആരും വായിച്ചറിഞ്ഞില്ല ഇതുവരെക്കും
ഓരോ വരിയിലും നൊമ്പരത്തെ എഴുതുന്നു 'ജി.ആർ.',
പക്ഷേ ആ ദു:ഖത്തിന്റെ സത്യം മിണ്ടാനാവാതെ പോയി.
ജി.ആർ കവിയൂർ
28 07 2025
Comments