പഴംപാട്ടിന്റെ ഈണങ്ങളാൽ
പഴംപാട്ടിന്റെ ഈണങ്ങളാൽ
മാറ്റൊലി കൊണ്ടൊരു ഓർമ്മതൻ
പിന്നിലാവിൽ നിഴലിലായ് നീങ്ങവേ
പുറം തിരിഞ്ഞൊന്നു നോക്കാതെ
കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിയാതെ
കാതങ്ങൾ താണ്ടി ഒടുവിൽ
നീ വാനത്തിൽ തെളിഞ്ഞൊരു നിമിഷത്തിൽ
വാക്കുകളിൽ പാടി എൻ മിഴിയാഴം
ചില മിന്നും കണികളെ പോലെ
വിതറി പോയീ പകലുകൾക്കുള്ളിൽ
മനസ്സിൻ്റെ ഇടവഴികളിൽ നിൻ ചുവട് ഉണ്ടെങ്കിലും
മൗനമായി നിന്നു വാചാലമായി...
ജീ ആർ കവിയൂർ
28 07 2025
Comments