കുതിര: ഒരുകാഴ്ച”
കുതിര: ഒരുകാഴ്ച”
ഓടുന്നു ലോകം, ലക്ഷ്യങ്ങൾ മറന്നു,
ചിന്തകൾ ചുവട്ടിൽ ചിതറുമ്പോൾ.
കണ്ണുകളിൽ തെളിയുന്നത് പൊടിക്കാറ്റ്,
നിറവില്ലാത്തതെല്ലാം വരച്ച ഭൂപടം.
കുതിര പോലെ നമ്മളും മുന്നോട്ട്,
ആത്മത്തിന്റെ ചുമടുമായി നിശ്ശബ്ദം.
പുറമെ കുതിപ്പ്, ഉള്ളിൽ വിഷാദം,
ഹൃദയം കുത്തനെ പകർന്ന് പോകുന്നു.
ഒരുതിരികിലും നമുക്ക് ഇടയാകുന്നു,
സത്യമെന്ന ഒറ്റദിശ കാണാതെ.
നിലവിളികൾ മിഴിയിലൂടെ ഒഴുകുന്നു,
ജീവിതം ഒരു മൂടിക്കെട്ടിയ യാത്ര തന്നെ.
ജീ ആർ കവിയൂർ
04 07 2025
Comments