കാക്ക
കാക്ക – പിതൃപിതാക്കളുടെ സന്ദേശവാഹകൻ
പിണ്ഡത്തിൻ ചൂടിൽ മറഞ്ഞിരിക്കുന്നു,
പിതൃന്മാരുടെ വാത്സല്യചിന്തകൾ.
കാക്ക വന്നുനിൽക്കുമ്പോൾ ഹൃദയം കുലുങ്ങുന്നു,
അത് മാത്രം വരുമോ ആത്മാവിൻ രൂപം?
മണ്ണിന്റെ മൗനത്തിൽ കുരളെഴുന്നേൽക്കുന്നു,
പക്ഷിയായ് പറക്കുന്ന പൂർവ്വജന്മങ്ങൾ.
ചോറിനരിയും വെള്ളത്തിൽ തുളുമ്പിയ ആകാംക്ഷ,
ആകാശത്തേക്ക് പറക്കും ആശംസകളായ്.
കണ്ണുകളില്ലെങ്കിലും കണ്ടുനില്ക്കുന്നു,
ആമുഖങ്ങളിലൂടെയുള്ള അതിതീവ്രമായ സ്നേഹം.
ശ്രാദ്ധത്തിന്റെ ശാന്തതയിൽ കറുത്ത പ്രത്യക്ഷത,
ശനി ദേവന്റെ കിളിവാതിൽ തുറന്നിരിക്കുന്നു.
ജീ ആർ കവിയൂർ
18 07 2025
Comments