ഏകാന്ത ചിന്തകൾ - 243

ഏകാന്ത ചിന്തകൾ - 243

ഒരു മാതൃകാ വിദ്യാർത്ഥി

വിശാലമായ അറിവ് മനസിലേറ്റിയവൻ,
വിദ്യയുടെ വെളിച്ചത്തിൽ പടർന്ന് നിലകൊള്ളുന്നു.
മനസ്സിനൊപ്പം ഹൃദയവും ഉണർത്തിയതാണ്,
പുസ്തകത്തിലേക്കും ജീവിതത്തിലേക്കും നോക്കുന്നു.

ആത്മാർത്ഥതകൊണ്ടും കരുത്തുകൊണ്ടും,
പ്രതിസന്ധികൾ നേരിടും ധൈര്യത്തോടും.
കരുതലോടെ ചേർന്ന് നിൽക്കുമവൻ,
സുഹൃത്തുക്കളോട് സൗഹൃദം പുലർത്തുന്നു.

രാവിലെങ്കിലും രാത്രിയിലങ്കിലും സമർപ്പിതൻ,
സത്യസന്ധത പാതയായി സ്വീകരിച്ചിരിക്കുന്നു.
വിനയം നിറഞ്ഞ മനസോടെ മുന്നേറുമ്പോൾ,
പൊതു ജീവിതത്തിൽ മാതൃകയാകുന്നു.

ജീ ആർ കവിയൂർ
06 07 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “