താളം
താളം
പ്രപഞ്ച താളം മുഴങ്ങുന്നു ദൂരേ,
പർവതങ്ങൾ ശ്വസിക്കുന്നു സാവധാനം.
നക്ഷത്രങ്ങൾ പാടുന്നു വെളിച്ചത്തോട്,
കാലം വിരിയുന്നു നിശ്ശബ്ദ ചലനത്തിൽ.
പ്രഭാത കിരണങ്ങൾ ഗാനം പകരുന്നു,
കാറ്റിൻ കുസൃതി രാഗം പാടുന്നു.
ഹൃദയം ജപിക്കുന്നു സൂക്ഷ്മ നാദം,
ജീവൻ തെളിയുന്നു അവിടെ തന്നെ.
പ്രണവം മാറ്റൊലി കൊള്ളുന്നു ജലത്തിലൂടെ,
ഒരു ദിവ്യത എന്നുള്ളിൽ മുഴങ്ങുന്നു.
നിശബ്ദതയിൽ സംഗീതം വിരിയുന്നു,
സത്യം തുടി കൊട്ടി താളം വഴികാട്ടുന്നു
ജീ ആർ കവിയൂർ
19 07 2025
Comments