കാർഗിൽ വിജയം – കവിത
കാർഗിൽ വിജയം – കവിത
മഞ്ഞുമൂടിയ മലമുകളിൽ
ധൈര്യത്തിന്റെ പതാക ഉയർന്നു.
ഉറക്കമില്ലാതെ രാത്രികളും
വിജയവുമാകെ രക്തം ചൊരിഞ്ഞു.
പർവ്വതങ്ങൾ ഗൗരവം പാടിയപ്പോൾ
ശത്രുക്കൾ പിന്മാറി നിലവിറച്ചു.
ജയം താൻ തേടി വന്നുവെങ്കിലും,
അവൻ ജീവൻ കൈവിട്ടിരുന്നു.
ഭയം അറിയാതെ മുന്നോട്ട് പോയി,
പാതയിൽ വീരത്വം വിതറിയവർ.
ഇന്ന് നമുക്കായി ചുവപ്പിച്ച നിലം,
അഭിവാദ്യങ്ങൾ നമ്മുടേ വീര സൈന്യത്തിന്! 🇮🇳
ജീ ആർ കവിയൂർ
26 07 2025
Comments