യമുനാ തീരത്ത്

യമുനാ തീരത്ത്



യമുനാതീരത്ത് നിൻ സ്വരം
മണ്ണിൽ പടർന്നിടുന്നു സംഗീതമായ്
കാർകുന്തൽ കാറ്റിൽ ലയിച്ചോരായിരം
മോഹങ്ങൾ തേടും നിൻ ചാരുത തേടി

തമ്പുരാനേ നീയൊഴികേ നാഥൻ
തണൽപോലും ഞങ്ങൾക്കില്ല ഭൂമിയിൽ
മുരളി മൂളും നിനാദമാകെ
കഠിനതരം തളരുന്നു ഹൃദയത്തിൽ

വേദനകളെ നീ മാറ്റിയപ്പോൾ
വീണ്ടുമൊരു പ്രഭാതം പിറന്നു
നീ വരുമ്പോൾ പ്രകൃതിയും പാടും
ദു:ഖദുഃസ്വപ്നങ്ങൾ മാറിപ്പോകും

ഹൃദയപുഷ്പം അർപ്പിച്ചു ഞാൻ
നിനക്ക് സമർപ്പിക്കുന്നു ഈ പ്രണയം
കൃഷ്ണാ, നീയൊരു വൃന്ദാവനസാരംഗി
മനസ്സാകാശം നിറയെ നീയാകുന്നു


ജീ ആർ കവിയൂർ
29 07 2025

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “