രചന

രചന 

പ്രതിയൊരാളിലും ദിവ്യചേതന,
ഇരുളിലും തിളക്കം കണ്ടു നടനം.
ഒഴുകുന്നു കാറ്റിൽ ജന്മപരാഗണം,
പർവ്വതങ്ങൾ പേറുന്നു പ്രതീക്ഷാഗം.

നിശബ്ദതയിൽ നിന്നും ഉയർന്നൊരു ജീവശക്തി,
സന്ധികൾ കനിഞ്ഞ് വഴികൾ തെളിഞ്ഞു.
സ്വപ്നങ്ങൾ ഗന്ധത്താൽ വിരിഞ്ഞു,
നാളെയുടെ വാക്കുകൾ മിഴിതുറന്നു.

നിരൂപണശക്തിയുടെ സുതാര്യ ഭാവം,
ശാന്തതയിൽ നീങ്ങുന്നു ഗിരിവലം.
സൃഷ്ടി സ്ഥിതി സംഹാര ലയനം,
പ്രപഞ്ചത്തിനകത്തു നാദ ബ്രഹ്മം.

ജീ ആർ കവിയൂർ
19 07 2025 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “