കണ്ണീർക്കഥയുടെ തീരത്ത്
കണ്ണീർക്കഥയുടെ തീരത്ത്
ആരും കാണാതെ എഴുതിവച്ച
മിഴികളിലെ മധുര നൊമ്പരം
വായിച്ചറിഞ്ഞൂ ഏകനായി
തരിച്ചു നിന്ന വേളയിലായ്
നിൻ ചെഞ്ചൊടിയിലെ
തേൻ നുകരും ഗാനത്തിൻ
സ്വാദറിഞ്ഞു വികാരാധീനനായി
വിങ്ങും മനസുമായ് നിന്ന നേരം
ഉള്ളിലാകെ പടർന്നു കയറിയ
ജ്വാലയുടെ വികാരമറിഞ്ഞു
എന്നെ തന്നെ തിരിച്ചറിയാതെ
മൗനം ഏറെ നോവിച്ചുവല്ലോ
ഒരു കാഴ്ചയായി മാറി നീ
ഓർമ്മയിൽ വെളിച്ചമായി
കണ്ണീരു നൽകുന്ന അക്ഷര കൂട്ടിൽ
ജീവിതം പാടുന്നു നിന്നെക്കുറിച്ച്
ഒരു കാഴ്ചയായി മാറി നീ,
ഓർമ്മയുടെ വെളിച്ചമായ്
കണ്ണീരു നൽകുന്ന അക്ഷരക്കൂട്ടിൽ
ജീവിതം പാടുന്നു നിന്നെക്കുറിച്ച്
ജീ ആർ കവിയൂർ
24 07 2025
Comments