ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 4
ഇന്നത്തെ കാലഘട്ടത്തിൽ രാമായണത്തിന്റെ പ്രസക്തി – ഭാഗം 4
ഹനുമാൻ പറയുന്നു സേവയും,
നിസ്വാർത്ഥതയും തീർത്ഥമാക്കുന്നു,
ഭക്തിയോടൊരുമിച്ചുള്ള ബുദ്ധി
ഇന്നുമൊരു വിദ്യാബലമായ് തെളിയുന്നു.
രാമൻ്റെ പാതയൊപ്പമെത്തി
വൈരമില്ലായ്മ പഠിപ്പിച്ചവൻ,
ശത്രുക്കളെപ്പോലും ചിന്തിച്ചു
സമാധാനം ചേർത്ത ഒരനുജീവൻ.
ദശരഥൻ്റെ കനം നിറഞ്ഞ മനസ്,
പുത്രസ്നേഹത്തിലാഴ്ന്ന വിരഹം,
സിംഹാസനത്തിന്റെ തിളക്കത്തിനു പിന്നിൽ
ഒരു പിതാവിൻ കണ്ണീർ പതിയുകയായിരുന്നു.
കുബേജ എന്ന ശകുനതാരയിൽ
വളരും കപടം നമ്മൾ കാണണം,
ചെറിയ സ്വാർത്ഥങ്ങൾ വർധിച്ചാൽ
വൻ ദുരന്തമാവാം ജീവിതം!
രാമായണത്തിലെ ഓരോ ഉപപാഠം
ഇന്നുമൊരു ദീപശിഖയായി തെളിയുന്നു,
നല്ലതിന്റെ പാതയിൽ ഉറച്ചുനിൽക്കാൻ
നമ്മുടെ ഉള്ളിൽ തന്നെ ദൈവം ഉണരുന്നു.
ആർ കവിയൂർ
18 07 2025
Comments