നിലാവ്
നിലാവ്
നീർമിഴികൾക്ക് ചന്ദന ഗന്ധം
പാതിരാവിൽ വിടർന്നൊരു കിനാവ്
നീലാകാശ ചാരുതയിലാകെ മനം
മൗന തണലിൽ നിൻ സാമീപ്യം
നിൻ ചിരിയിൽ കനിവുണർന്നു
തുമ്പിപോലെ ഹൃദയം പാറി
നക്ഷത്രങ്ങൾ കണ്ണടച്ചു തുറന്നു
കാറ്റിൽ നിൻ സാന്നിധ്യമറിഞ്ഞു
ചന്ദ്രപ്രഭയിൽ സ്വരം തേടിയെൻ ഉള്ളം
കാഴ്ചകളിൽ നീ മാത്രം നിറഞ്ഞു
നിഴലുകൾ പിന്നിലെ നടന്നു മെല്ലെ
മനസ്സിൽ സ്നേഹമുണരാൻ തുടങ്ങി
ജീ ആർ കവിയൂർ
15 07 2025
Comments