ഹനുമൽ സോപാന കീർത്തനം

ഹനുമൽ സോപാന കീർത്തനം

സങ്കട മോചന രാമ ദൂതാ ഹരേ
സഞ്ചിത ദുഖ നിവാരണ ഹനുമതേ
സാഗരം ചാടി കടന്നു പോയങ്ങു
സീതാ വിവരങ്ങൾ രാമനു നൽകിയവനെ
ശരണം ശരണം രാമ ദൂതാ ഹരേ

അഞ്ജന സുതനേ, വായു പുത്രനേ
അഘനാശകനേ, രാമാനുഗ്രഹനെ
ദശാനനനെ ഭീതിയിലാക്കി
രാമ ദാസനായ് വന്ന് ലങ്കയെ ചുട്ടവനെ 
ജയജയം ശ്രീ ഹനുമാനേ

സന്ദേശഭാരവും ഭക്തിനിറച്ചീടുക
സന്ദേഹജാലങ്ങൾ നീക്കിയ ദീപമേ
തവ സ്മരണയാൽ ശാന്തി കൈവന്നീടും
മനമുരുകി പ്രർത്ഥിച്ചാൽ ക്ലേശങ്ങൾ അകന്നീടും 
ജയ ഹനുമാനേ ശ്രീരാമ ദൂതാ

ലക്ഷ്മണൻ ദുസ്സഹ വേദനയിൽ പെടുമ്പോൾ
ഹിമവാനിൽ പോയ് ഹരിതം കൊണ്ടുവന്നവനേ
സഞ്ചാര ശൂരനായ് തകർപ്പില്ലാത്
സത്യത്തിനായി ജീവിച്ച ധീരനേ
ജയജയ ഹനുമാനേ രാമദൂതാ

അഹം മടുത്തവർക്കായ് ആശ്വാസം തരുവോ
ആശ്രിത ഹൃദയത്തിൽ ദിവ്യ ചൈതന്യമായി വിളങ്ങുന്നു
പുലർത്തുന്നു ദിവ്യ പ്രഭയായ്
രാമഭക്തിയിലായിരം പൂക്കൾ വിരിയുവോ
ഹനുമാനേ ഹരേ, രാമ ദൂതാ ഹരേ

ജീ ആർ കവിയൂർ
27 07 2025 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “