Posts

Showing posts from January, 2025

കൃഷ്ണാ

അഞ്ചികൊഞ്ചിക്കുഴഞ്ഞു നീ  തഞ്ചത്തിലായ് ചാഞ്ചാടി  പുഞ്ചിരിപ്പൂവുമായ് വരും  കാഴ്ച നെഞ്ചകത്തിലാനന്ദം  നിൻ തിരുമുടിയിലായി ആടുംപീലി  ചേലു കണ്ടു മാനത്തിനു കാർവർണ്ണം പൈയ്ക്കൾ ചെവിയാട്ടി നിന്നു നിൻ ഓടക്കുഴൽ നാദമെത്ര മോഹനം  നിൻ കാരുണ്യമെപ്പോഴുമുണ്ടായിരിക്കണേ ഞാനാകുമാ കുചേലനെ കൈവെടിയരുതേ  എന്നിലെ അജ്ഞാനമകറ്റിയുള്ളിൽ  ജ്ഞാനത്തിൻ പ്രകാശധാര ചൊരിയൂ കൃഷ്ണ ജീ ആർ കവിയൂർ 04 01 2025 

"മരിക്കാത്ത ഓർമ്മകൾ"

"മരിക്കാത്ത ഓർമ്മകൾ എന്നിലെ ഓർമ്മ മരിക്കാതെയിരുന്നു നിനക്കായ് മാത്രമായിന്നും പ്രിയതേ ഋതുക്കൾ മാറി മറിഞ്ഞിട്ടും എന്തേ നെഞ്ചിലെ ഇടക്ക ശ്രുതിയുണർത്തി നീയൊരു സ്വപ്നമായ് വരവായ് മിഴിയിലൊളിച്ചൊരു തിളിർക്കാറ്റായി ഹൃദയമഴയിൽ പുഞ്ചിരി പെയ്തിറങ്ങി  ആഴങ്ങളിൽ ഈണം തീർത്തു നീ കാലം കടന്നാലും വാക്കുകളായ് പുലരിമയിൽ പാടിയ നാദമായ് നീ വീണയിലൊരു അനുരാഗമായ്  ജീവിത സംഗീതമായി മാറിയല്ലോ ജീ ആർ കവിയൂർ 03 01 2025

"മയൂരമായ് ഞാൻ"

"മയൂരമായ് ഞാൻ" പാടാൻ തുടങ്ങിയ നിൻ പാട്ടിൻ്റെ പല്ലവിയിലെ വരികളാൽ എൻ പോയ് പോയ നാളുകളുടെ സ്മൃതി  ഉണർന്നുവല്ലോ ഇനിയും പാടുമോ നിൻ മിഴികളിൽ നിറയുന്ന മധുരം ഹൃദയത്തിലൊരു കനവായ് വിരിയുന്നു മൊഴികളിൽ ഉതിർന്നൊരു വീചികളാൽ ഒരു അനുരാഗ ഗാനമായി മാറുന്നുവല്ലോ പ്രണയത്തിലായ് വഴിതുറന്നു നീ പകൽ സന്ധ്യയിൽ കനലായ് തിളങ്ങുന്നു നിൻ സ്വരങ്ങളാൽ ഉണരുമാനന്ദം മരുവിലൊരു മയൂരമായ് ഞാൻ മാറി! ജീ ആർ കവിയൂർ 03 01 2025

വിസ്മൃതിയിലായ ബാല്യം"

വിസ്മൃതിയിലായ ബാല്യം" അങ്ങു നിലാമുറ്റത്ത് കളിവീടു തീർത്ത ബാല്യമേ  എങ്ങോ പോയ് മറഞ്ഞുവല്ലോയ പുഞ്ചിരി യൗവത്തിൻ വനം കടന്നു മുള്ളേൽക്കും  വിചിത്ര ലോകമോയീ വാർദ്ധ്യക്ക്യമെന്നത് അങ്ങുമിങ്ങും തിരഞ്ഞിടുമ്പോഴായ്  കണ്ടുമുട്ടിയില്ലയാ പഴയ കാലങ്ങളൊക്കെ  നാളുകൾ പൂക്കൾ പോലെ വീണു കൊഴിഞ്ഞു ഒരിടം കിട്ടാതെ മറയുന്നുവോ  മണലേറുന്ന വഴികൾക്കുമപ്പുറം കണ്ണീരോടെ നടന്നു മുന്നോട്ടു അരികിലിരുന്നു സ്മൃതികൾ ചിരിച്ചു പകരമില്ലാതെ ഞാൻ മാത്രമായ്  ജീ ആർ കവിയൂർ 03 01 2025

ഓർമ്മയുടെ ഗന്ധം

ഓർമ്മയുടെ ഗന്ധം മൈലാഞ്ചി പൂക്കുന്ന മേട്ടിൽ നിന്നും മന്ദാര മണം പേറി വരും കാറ്റേ... കേട്ടുവോ നീയെൻ മാരൻ്റെ മൊഴികളെന്തെന്ന് ചൊല്ലുമോ? നീയൊഴുകുന്ന വഴി നിറഞ്ഞ സ്നേഹമഴ, മഴവില്ലായ് മാറും കാത്തിരിക്കേ, എന്നോർമകളിൽ പൂക്കുന്ന ചിത്രങ്ങൾ, എന്നിൽ കലർന്നു സ്നേഹഗീതങ്ങളായ്. ഇന്നും കാത്ത് നിൽക്കുന്നു ആ രാത്രികൾ? നിന്റെ വിരൽതുമ്പുകൾ കാറ്റിനോട് പറയുമോ? ഇനിയും ഈ ജീവൻ നിന്റെ ശബ്ദമുഴക്കുവാൻ, ആകാശവും നിലാവും സാക്ഷികളായി നില്ക്കും. ജീ ആർ കവിയൂർ 02 01 2025

ജീവൽ പ്രേരകം

ജീവൽ പ്രേരകം നീലരാവിൻ നിഴലിലായ്  മുടി പിന്നലിൽ കതിരിലചൂടി  നിൽക്കും നിന്നിലെ നാണമിന്നും എന്നോർമ്മയിൽ കുളിർ കോരി  മിഴിയിണകളുടെ തിളക്കത്തിൻ  ചാരുഭാവം മനസ്സിലേറ്റിയ നിമിഷങ്ങളിൽ ഏകാന്തതക്ക്  ആശ്വാസം പകരുന്ന മധുരിമ രാമുല്ലയുടെ ഗന്ധം പകരും കാറ്റ് അറിയിച്ചു നിൻ ഹൃദയ സാമീപ്യം ഓർക്കുമ്പോഴും ആ നിമിഷങ്ങൾ ഇന്നുമെൻ ജീവിതത്തിന്റെ പ്രേരണ ജീ ആർ കവിയൂർ 02 01 2025

പുതുവത്സര ഗസൽ

പുതുവത്സര ഗസൽ ഓരോ വർഷവും പുതിയ സുഗന്ധം വരുന്നു, ഓരോ ദുഃഖവും മറച്ചുവെച്ച് സ്നേഹ കഥകൾ സംസാരിക്കാം। പുതിയ സൂര്യന്റെ കിരണങ്ങൾ പ്രതീക്ഷയുടെ വഴികാട്ടി, രാത്രി അവസാനിക്കുന്നു, നക്ഷത്രങ്ങൾ ചിരിക്കുന്നു। സൗഹൃദത്തിൻ്റെ ദീപ്തം വീണ്ടും പ്രകടമാക്കാം, ലോകം കാത്തിരിക്കുന്നു ഇപ്പോൾ കയ്യൊപ്പുകൾക്കായി। ജീവിതത്തിന്റെ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കാം, പഴയ ഓർമ്മകൾ ഇന്ന് പുതുമയോടെ പൂത്തുലഞ്ഞിരിക്കട്ടെ। ജി ആർ പറയുന്നു, ഓരോ വർഷവും കടന്ന് പോകുന്നു, പക്ഷേ നിന്റെ വരവിന്റെ പ്രതീക്ഷയിൽ ഞാൻ ജീവിതം മുന്നോട്ട് നയിക്കുന്നു। ജീ ആർ കവിയൂർ 01 01 2025