Posts

Showing posts from March, 2021

മൊഴി മധുരം

 മൊഴി മധുരം  മൊഴികളിലൂടെ  മിഴികൾ കണ്ടേൻ  മനസ്സിന്റെ കോണിൽ  നെയ്യാമ്പലുകൾ വിരിഞ്ഞേ  പ്രണയനിലാവ് പൊഴിഞ്ഞേ  പ്രകാശ കിരണങ്ങളാൽ  നാണത്താൽ കറുത്ത  തട്ടകൊണ്ട്  അമ്പിളി മുഖം മറച്ചേ  കറുത്ത കണ്ണിലെ തിളക്കത്താൽ  കൊണ്ടെഴുതി കവിതയൊന്നു  കാതിലെ ലോലക്കിൻ താളത്തിൽ  ചുണ്ടുകൾ നൃത്തം വച്ചുവല്ലോ    കാവ്യമായി പിറന്നല്ലോ  പാടുവാൻ അറിയില്ലെങ്കിലും  പടു പാട്ടായി പാടി ഉറക്കുന്നു   എന്നിലെ അടങ്ങാത്ത മോഹം മൊഴികളിലൂടെ  മിഴികൾ കണ്ടേൻ  മനസ്സിന്റെ കോണിൽ  നെയ്യാമ്പലുകൾ വിരിഞ്ഞേ ജീ ആർ കവിയൂർ  29 .03 .2021 

വരുമോ

 വരുമോ  ഒരു നാൾ വരവാകും  ഈറൻ സന്ധ്യയിലായ്  കൊഞ്ചും മൊഴിയോടെ  മിഴിയിണകൾക്കു സുഖംപകരാൻ   നിലാകുളിരലയായ്  നിഴലിൻ തണലായ്‌  നിറയും പുഞ്ചിരി പൂവുമായ്  നിനവായ് അരികിൽ വരുമോ  പ്രണയ വസന്തം തീർക്കാൻ  ഋതു ശോഭയായ്  വർണ്ണ ചിറകിലേറി  ശലഭമായ് വരുമോ  ചില്ലകളിൽ ചേക്കേറും  ചകോരമായ് പാടി  ചുണ്ടുളിലനുരാഗ മധുര മുരളിക പകരും   സപ്ത സ്വരാഗം  തീർക്കും  ജീവിത സംഗീത ശ്രുതിമീട്ടി  ഹൃദയ താളമായ്  ലഹരിയായി   പ്രണയമേ  നീ വരുമോ  ..!! ജീ ആർ കവിയൂർ  29 .03 .2021 

ദേവീസ്തുതി ദളങ്ങൾ - 11

  ദേവീസ്തുതി ദളങ്ങൾ - 11   ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം -  11  ഈശ്വരി നിൻ നാമം മഹത്തരം  എന്നും ജപിക്കാൻ ശക്തി നൽകണമേ  എൻ അഹന്തകളേ ഹനിക്കണേമേ  വേദാന്ത പൊരുളേ സ്തുതിക്കുന്നേൻ  ഓം ഈഡിതായൈ നമഃ 51  സച്ചിദാനന്ദാത്മകനാം പരമശിവനുടെ  അര്‍ദ്ധാംഗമായ് വിരാചിപ്പോളെ സകലേ  ആനന്ദ സ്വരൂപിണി ശ്രീ ദേവി അമ്മേ  മന്ത്രാത്മികയായ ദേവി നിന്നെ നമിക്കുന്നേൻ   ഓം ഈശ്വരാര്‍ദ്ധാംഗ ശരീരായൈ നമഃ 52  ഈശശബ്‌ദത്തിൽ ജീവനായവളേ  പരമാത്മ സ്വരൂപിണീ കാമേശ്വര  അധിദേവതേ  മ്മ മനസ്സിൽ വിളങ്ങുക നിത്യം അമ്മേ  മാനസ പൂജയിൽ തിളങ്ങും ശ്രീ ദേവിയമ്മേ   ഓം ഈശാധി ദേവതായൈ നമഃ 53  ഈശ്വര ചൈതന്യ സ്വരൂപിണി  ജഗൽ സൃഷ്ട്യാദി  കാര്യപ്രേരണേ ബ്രഹ്മസ്വരൂപി ശിവശങ്കര പത്നിയേ...

അവളുടെ ഓർമ്മകൾ (ഗസൽ )

 അവളുടെ ഓർമ്മകൾ  (ഗസൽ ) ഓർമ്മകളുണർന്നു പ്രണയിനിയുടെ  ഈ ദുഃഖം സഹിക്കുവാനാവുന്നില്ലല്ലോ  കൈവിട്ടുപോയ ബാല്യയൗവനവും  വിരസവും വികാരവും വികലമാകുന്നു  വിരഹമേ നീ ഇത്ര ക്രൂരത കാട്ടുന്നുവോ  നോവും ഹൃദയമേ ഓർമ്മകളുടെ ചെപ്പിൽ  വീണ്ടും കൂകിയുണർത്തുന്നുവല്ലോ കുയിൽ  അതല്ലോ മാറ്റൊലിയായി മുരളികയും പാടുന്നു  രണം വറ്റിയിട്ടും ഋണം വന്നിട്ടും  തൃണമാകുന്നില്ല പ്രാണനിൽ  പ്രാണനാകും പ്രണയമേ നീ  പഥികനായി അലയുന്നുവല്ലോ  ഓർമ്മകളുണർന്നു പ്രണയിനിയുടെ  ഈ ദുഃഖം സഹിക്കുവാനാവുമില്ലല്ലോ  കൈവിട്ടുപോയ ബാല്യയൗവനവും  വിരസവും വികാരവും വികലമാകുന്നു ജീ ആർ കവിയൂർ  29 .03 .2021 

ദേവീസ്തുതി ദളങ്ങൾ - 9

 ദേവീസ്തുതി ദളങ്ങൾ - 9  ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം -  9  ഈ എന്ന അക്ഷര രൂപിണി  ഈശ്വരി തവ ഭജനം പുണ്യം  ഇഷ്ടവര ദായിനി തുണക്കുകയെന്നും  ഇമകളടച്ചാൽ നിറയുന്നു നിൻ രൂപം മാത്രം അമ്മേ  ഓം ഈകാരരൂപായൈ നമഃ 41  സർവ്വ പ്രേരികയായ് ഉള്ളവളേ  സർവ്വ ബുദ്ധി രൂപിണിയേ  സകലർക്കും ഈശ്വരിയേ  സാഷ്ടാഅംഗം  നമിക്കുന്നേൻ അമ്മേ  ഓം ഈശിത്ര്യൈ നമഃ 42  ഇച്ഛാ വിഷയങ്ങളായ്  ശ്രവണ മനനാദിദ്ധ്യാ  സനങ്ങളാൽ   മോക്ഷാമരുളും  സനാതനിയമ്മേ തുണക്കുക  ഓം ഈപ്സിതാര്‍ത്ഥ പ്രദായിന്യൈ നമഃ 43  പരദേവതേ പരമേശ്വരി  സർവേന്ദ്രിയങ്ങൾക്കും  വിഷയമല്ലാത്തവളാകുന്നവളേ  പ്രമാണത്വമുള്ളവളേ നമിക്കുന്നേൻ  ഓം ഈദ്ദൃഗിത്യ വിനിര്‍ദേ്ദശ്യായൈ നമഃ 44  തദൈക്യത്തെ വിധാനം നൽ...

ദേവീസ്തുതി ദളങ്ങൾ - 8

 ദേവീസ്തുതി ദളങ്ങൾ - 8     ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം -  8  ഹുത് പൂജിതേ ഹൈമേ  ഹൃദയവാസിനി ഹിമവൽ പുത്രി  ഏകാന്തത്തിൽ വന്നു വരം തരുവോളേ  ഏകാന്തമാം പ്രളയത്തിങ്കൽ പൂജിതേ  ഓം ഏകാന്തപൂജിതായൈ നമഃ 36  സർവാതിശായിയായ്  സർവത്രയ കാന്തിമതി  സകലസംപൂജിതേ  സർവ്വേശ്വരി നീയേ ശരണം  ഓം ഏധമാനപ്രഭായൈ നമഃ 37  അനേക ജഗത്തുക്കളേ  ആശിർവദിക്കുവോളേ ഈശ്വരി ഈസ്വരം കേൾക്കുവോളേ  ഇഷ്ട സിദ്ധികൾ നൽകിയാനുഗ്രഹിക്കുവോളേ  ഓം ഏകദനേകജഗദീശ്വര്യൈ നമഃ  38  അനിതര സാധാരണന്മാർക്കു  അറിഞ്ഞു സർവ്വ ഗുണങ്ങളേ കുവോളേ  മന്ത്ര ദേവതാരരൂപിണിയമ്മേ  മഹിമാതിശയം വർണ്ണിപ്പാൻ വാക്കുകളില്ലയമ്മേ  ഓം ഏകവീരാദി സംസേവ്യായൈ നമഃ 39  അഖണ്ഡ ചൈതന്യയായ് ഇരിപ്പോളേ  പരദേവത...

ദേവീസ്തുതി ദളങ്ങൾ - 7

 ദേവീസ്തുതി ദളങ്ങൾ - 7    ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം - 7   പാപനിവാരിണി സകലേ  ആത്മ ബ്രഹ്മഭേദ ജ്ഞാനാമൃതം  അവിടുന്നു ചൊരിയുന്നു ശ്രീദേവി  വ്യാജവചനങ്ങളെയകറ്റി കാക്കുക അമ്മേ  ഓം ഏനഃ കൂട വിനാശിന്യൈ നമഃ 31  സ്വസ്വരൂപാനന്ദാനുഭവേ  ശിവരൂപിണി പരിപാലിക്കുക  പതിയും പത്നിയും നീയേ അമ്മേ  ശ്രീദേവി ഏകഭോഗയായ് മരുവുന്നോളേ  ഓം ഏകഭോഗായൈ നമഃ  32  അഭിന്നയായ് ഏകമയി  അവിടുത്തേ കാരുണ്യമാത്രയാൽ  ഏകരസാകാരിണി കുടുബിനിയമ്മേ  മധുരസമാർന്നവളേ മീനാക്ഷി തുണ  ഓം ഏകരസായൈ നമഃ 33  ഏകമാം ഈശ്വര ജ്ഞാനം നൽകുവോളേ  സവർവാണി സുന്ദരി സുശീലേ ദേവി  അഖണ്ഡ ബ്രഹ്മസാക്ഷാൽക്കാരം നൽകുവോളേ  അവിടുത്തെ ദൃഷ്‌ടിയാൽ അഹന്തയകറ്റണേ  ഓം ഏകൈശ്വര്യ പ്രദായിന്യൈ നമഃ 34...

ദേവീ സ്തുതി ദളങ്ങൾ - 6

 ദേവീസ്തുതി ദളങ്ങൾ - 6   ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം - 6  വേദവേദാന്ത രൂപിണി  വനദുർഗ്ഗേ സകല ഗുണദായിനി  വന്ദനേ മാന്യേ വസിക്കുക മനതാരിതിൽ വന്ദിക്കുന്നേൻ തിരുമുന്നിലമ്മേ  ഓം ഏവമിത്യാഗമാബോദ്ധ്യായൈ നമഃ  26   ജീവ ബ്രഹ്മസ്വരൂപിണി  ജന്മജന്മാന്തര ദുഃഖ മകറ്റുവൊളേ  അർച്ചനചെയ്യുന്നു അമ്മേ  അവിടുത്തെ കാരുണ്യമല്ലാതെയില്ല തായേ  ഓം ഏകഭക്തി മദര്‍ച്ചിതായൈ നമഃ 27  സച്ചിദാനന്ദ ലക്ഷണരൂപേ  സർവ്വ വിജ്ഞാനരൂപേ  സകലേ സർവ്വേശ്വരിയമ്മേ  സകലചിത്തത്തിലമരുമമ്മേ  ഓം ഏകാഗ്രചിത്ത നിര്‍ദ്ധ്യാതായൈ നമഃ 28  ലോകേക്ഷണേ വിത്തരൂപേ    വിജയ പ്രധായിനി  വിമലേ  വന്നു നിത്യമകറ്റുക മാലുകളമ്മേ മോക്ഷാമരുളി അനുഗ്രഹിക്കുക അമ്മേ  ഓം ഏഷണാ രഹിതാദ്ദൃതായൈ നമഃ 29...

ദേവീസ്തുതി ദളങ്ങൾ - 5

ദേവീസ്തുതി ദളങ്ങൾ - 5   ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം - 5   എന്നുമെൻ മനതാരിൽ  ഏകരൂപിണിയാം അമ്മേ  എന്നും നിൻ മുന്നിൽ വന്നു  ഏത്തമിടുന്നു കാത്തരുളേണമമ്മേ  ഓം ഏകാരരൂപായൈ നമഃ  21  മായാമായീ ദേവി യെൻ  മന ദുഖങ്ങളകറ്റുക തായേ  അഖണ്ഡേക ചൈതന്യരൂപേ  അക്ഷരനോട് അർദ്ധ ശരീത്വേനയായവളേ ഓം ഏകാക്ഷര്യൈ നമഃ 22  ഏകാക്ഷര രൂപിണി  പ്രണവ പ്രതിബിംബമേ  മൂലാവിദ്യാ കൃതിയായ്  നിത്യം  മ്മ മനതാരിൽ വിളങ്ങണേ  ഓം ഏകാനേകാക്ഷരാകൃതയേ നമഃ 23  അനർവചനീയേ ദേവി  അകറ്റുക അന്ധകാരത്തെ  എന്നിൽ നിന്നും  ആനന്ദദായികേ ആത്മരൂപേ ദേവി  പരമാർത്ഥ സച്ചിദാനന്ദ രൂപേ അമ്മേ  ഓം ഏതത്തദിത്യനിര്ദേശ്യായൈ നമഃ 24  മോക്ഷദായികേ വിജ്ഞാനരൂപേ നിരാവരണ പ്രകാശരൂപേ ജീവരൂപേ ജനനി ന...

പ്രണയ കനവ്

 പ്രണയ കനവ്  നെഞ്ചോട് ചേർത്തു ഞാൻറെ  നല്ല ദിനങ്ങളുടെ ഓർമ്മകളൊക്കെ  ഓമൽ തണുവാർന്ന തിളക്കമാർന്ന  ഒരിക്കലും തിരികെ വരാത്തൊരു  കുയിൽ പാടും മയിലാടും  മാനും മുയലുമൊടും  മാനത്തു വർണ്ണം തീർത്ത  മാരിവിൽ കാവടിയും  കാറ്റിൻ കൈയ്യാൽ കൊഴിച്ച  മധുരം പൊഴിച്ച ചക്കരച്ചി  മനമൂയലാടും ശലഭ ചിറക്  കനവെന്നറിയില്ല നിനവോ  നിനക്കായ് കരുതിയ  അല്ലിയാമ്പലും ചാമ്പക്കയും  കണ്ടു കൊതി തീരാത്ത  നിൻ നയങ്ങളിലാരും കാണാത്ത  പ്രാണനിൽ പ്രാണനാവും  പ്രപഞ്ച സത്യങ്ങളൊരുക്കും  പ്രണിതമാം ഹരിതമാം  പ്രണയ വസന്തങ്ങൾ   സഖേ നീയിന്നെവിടെ  സഹ്യനുമപ്പുറത്തോ  സ്നേഹമേ നിന്നെ തേടുന്നു  സജല നയനങ്ങളിന്നും  സുഖമായിയിരിക്കുന്നുവല്ലോ  സന്തോഷമായ് കഴിയുകയെന്നും  സ്വാന്ത്വനം നൽകുന്നുയിന്നുമെന്നും  തിരികെ വരാത്തൊരു പിൻനിലാവ്  മൊഴികളില്ലാത്ത മൗനം പേറ്റു നോവേറ്റിയ ദുഃഖം  ഋതുക്കൾ കൊഴിഞ്ഞു പൊഴിഞ്ഞു  നെഞ്ചോട് ചേർത്തു ഞാൻറെ  നല്ല ദിനങ്ങളുടെ ഓർമ്മകളൊക്കെ  ഓമൽ തണുവാർന്ന തിളക്കമാർന്ന  ...

നിൻ കൃപ

 നിൻ കൃപ  നീ തന്നൊരു കണ്ണുകളിലെ  പ്രകാശം തിരിച്ചെടുക്കുകിലും  ഉണ്മായാം നിൻ തേജസ്സ് നിത്യവും   ഉൾക്കണ്ണിൽ  തിളങ്ങി നിൽക്കണേ  ഉഴറുമി മനസിന്റെ കടിഞ്ഞാൺ  ഉണ്ണിയേശുവേ നീ നേർവഴികാട്ടണേ  ഉലകത്തിന്റെ പാപങ്ങളെല്ലാം  ഉണ്മായാം തിരുകരത്താലെറ്റിയില്ലേ   പെരുവഴിയിലയുന്നവർക്കു നിൻ  പെരുമയറിയില്ലല്ലോ നിന്ദിക്കുന്നവരെയും  പഴുതില്ലാതെ ദുഃഖ കടലിൽ നിന്നും നീ  പായ് വഞ്ചിയിലേറ്ററി സന്തോഷത്തിൻ  പലവുരു തീർത്തണച്ചില്ലേ ആത്മ നായികാ  നീ തന്നൊരു കണ്ണുകളിലെ  പ്രകാശം തിരിച്ചെടുക്കുകിലും  ഉണ്മായാം നിൻ തേജസ്സ് നിത്യവും   ഉൾക്കണ്ണിൽ  തിളങ്ങി നിൽക്കണേ  ജീ ആർ കവിയൂർ  26 .03 .2021 

ദേവീസ്തുതി ദളങ്ങൾ - 4

 ദേവീസ്തുതി ദളങ്ങൾ - 4   ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാത്രിശതി മുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം - 4  കരിങ്കുവള മിഴിയാർന്നവളേ  അനേക കോടി ബ്രഹ്മണ്ഡ ലോചനേ  കടാക്ഷമാത്രയിൽ പുണ്യം നൽകുവോളേ  ജനനി ദുഃഖ നിവാരിണിയമ്മേ  ഓം കഞ്ജലോചനായൈ നമഃ 16  ഗാംഭീര്യ ധൈര്യമാർന്നവളേ  മാധുരീ ,മനോഹര വിഗ്രഹേ  ആനന്ദ രൂപാമൃതം ചൊരിയുവാളേ  ലളതാ രൂപേ ലയദായിനിയമ്മേ  ഓം കമ്രവിഗ്രഹായൈ നമഃ 17  ഉപാസനായോഗ്യയേ  ശ്രവണാത്മികേ ദേവി  മനനാത്മികേ  മാനസത്തിലമരുക  മോക്ഷകാരിണി കർമ്മദായിനിയമ്മേ  ഓം കര്‍മ്മാദിസാക്ഷിണ്യൈ നമഃ 18  ജ്ഞാനശ്വരപിണി  കർമ്മ ബോധിനി  തദധിഷ്‌ഠാന ചൈതന്യരൂപണെ  തമസകറ്റുവോളേ താരകേശ്വരി  ഓം കാരയിത്ര്യൈ നമഃ 19  കാലാന്തരേ നമിപ്പവളേ  സൂക്ഷമ രൂപിണിയമ്മേ  കർമ്മഫലദായിനേ  ശ്ര...

ദേവീസ്തുതി ദളങ്ങൾ - 3

 ദേവീസ്തുതി ദളങ്ങൾ - 3  ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാ ത്രി ശതിമുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം - 3  തൃപുര സുന്ദരി തൃപ്തിയാർന്നവളേ  സുരനരപൂജിതേ സുഷമേ  മഹോദ്യാനവാസിനി    മാതംഗി കദംബ കുസുമ പ്രിയേ  ഓം കദംബ കുസുമപ്രിയായൈ നമഃ 11  പ്രത്യക് ബ്രഹ്മൈക്യ ജ്ഞാനരൂപേ  പ്രാണ പ്രണയിനി പരം പൂജിതേ  കന്ദര്‍പ്പനു വിദ്യകളെകിയവളേ  കാമദായിനി കാരുണ്യയേ  ഓം കന്ദര്‍പ്പവിദ്യായൈ നമഃ 12  കടക്കണ്ണാൽ നോട്ടമെറിഞ്ഞു  മന്മഥ പുനർജ്ജീവിപ്പവളേ  മഹാലക്ഷ്മീ ചന്ദ്രകാന്തനയനേ  ശ്രീദേവി കദംബ പുഷ്പസുഗന്ധേ   ഓം കന്ദര്‍പ്പ ജനകാപാംഗ വീക്ഷണായൈ നമഃ 13  കർപ്പൂര സുഗന്ധേ  പൂജിതേ  കല്ലോലിനിയായവളേ ദേവി  ദിഗ്ഭാഗങ്ങളോടു കൂടിയവളേ  മഹാരാജ ഭോഗവതീ ദേവി  ഓം കര്‍പ്പൂരവീടീസൗരഭ്യ കല്ലോലിതകകുപ്തടായൈ നമഃ 14...

ദേവീസ്തുതി ദളങ്ങൾ - 2

 ദേവീസ്തുതി ദളങ്ങൾ - 2  ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാ ത്രി ശതിമുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം - 2  സംപൂർണേ സംപൂജിതേ  ചന്ദ്രക്കലകൾക്കധിപേ   ഭക്തർക്കനുഗ്രഹം ചൊരിയും  കലാവതിയേ നമിക്കുന്നേൻ  ഓം കലാവത്യൈ നമഃ 6    ഇഹലോക പരലോക സുഖദായിനി  ജ്ഞാന സ്വരൂപിണി താമരാക്ഷി  തവ നയങ്ങളിൽ തിളങ്ങും  തേജസ്സു നല്കിയനുഗ്രഹിക്കണേ  ഓം കമലാക്ഷ്യൈ നമഃ   7  വേദാന്ത കാവ്യ വന്ദിതേ  പാപങ്ങളെ ഹനിക്കുവോളേ   ബ്രഹ്മവിദ്യാദായികേ  ബ്രാഹ്മിണി നിത്യം സ്‌തുതിക്കുന്നേൻ    ഓം ക‍ന്മഷഘ്ന്യൈ നമഃ 8  മോക്ഷ രൂപിണി സാഗരനിലയേ  മേഘരൂപിണി ജലദായികേ  അമൃതസ്വരൂപിണി നിന്നെ ഭജിക്കുന്നേൻ  അവിടുന്നെ കർമ്മോന്മുഖനാക്കണമേ  ഓം കരുണാമൃത സാഗരായൈ നമഃ 9  കല്പകോദ്യാനത്തിൽ  കടമ്പു വൃക്ഷത്തി...

ദേവിസ്തുതി ദളങ്ങൾ - ശ്രുതി ദളം - 1

  ദേവീസ്തുതി ദളങ്ങൾ  ശങ്കര ഭാഷ്യത്തെ കണ്ടിയൂർ മഹാദേവ ശാസ്ത്രിയുടെ ഭാഷാ ഭാഷ്യമായ ശ്രീ ലളിതാ ത്രി ശതിമുൻനിർത്തി എന്റെ പരിമിതിയിൽ നിന്നും എഴുതാൻ ഉള്ള ശ്രമം ആണ് , തെറ്റ് കുറ്റങ്ങൾ  സദയം പൊറുക്കുക , അമ്മേ ശരണം ദേവി ശരണം , എന്റെ കുടുംബ ദേവതയായ പലിപ്ര കാവിൽ വാഴും ശ്രീ ഭദ്രക്കു മുന്നിൽ സമർപ്പിക്കുന്നു . ശ്രുതി ദളം - 1  വ്യഞ്ജനാദ്യക്ഷര രൂപേ  കകാര രൂപ സ്ഥിതേ ദേവി  കാരുണ്യ ദായിനി കമലേ  ആത്മ സ്വരൂപിണിയമ്മേ  ഓം കകാരരൂപായൈ നമഃ  1  കല്യാണ മാർന്നവളേ ശിവേ  കലിമല നാശിനി ദുർഗേ  ആനന്ദ ദായിനി ബ്രമ്ഹ സ്വരൂപേ  നിൻ തിരുമുന്നിൽ പ്രാത്ഥിക്കുന്നേൻ  ഓം കല്യാണ്യൈ നമഃ   2  ശുദ്ധ ചൈതന്യ രൂപിണി  സുഖദായിനി ശ്രീ ദേവി  ഗരിമകളകറ്റുവോളേ അമ്മേ  ഗുണ ശാലിനിയേ തുണ  ഓം കല്യാണഗുണശാലിന്യൈ നമഃ  3  സുഖ ശൈല നിവാസിനി  ആനന്ദമയ കോശത്തിലമരും മഹാ മേരു നിലയേ തായേ  മമ്മ ദോഷങ്ങളകറ്റു  സർവേശ്വരി ഓം കല്യാണശൈലനിലയായൈ നമഃ  4  പരമാനന്ദ സ്വരൂപിണി  പരമ സ്നേഹദായിനി  ആനന്ദ ഘനസുന്ദരീ  അമ്മേ കമനീയ ര...

എന്ത് ചന്തം സഖി (ഗസൽ )

  എന്തു ചന്തം സഖി,  എന്ത് ചന്തം സഖി  നീലരാവിൽ നിന്നെ കണ്ട നിഴലുകൾക്കും നാണം  നിൻ മണമേറ്റു മയങ്ങിയ കാറ്റിനും  നിൻ മുടിയിൽ ചൂടിയ  കുടമുല്ലപൂക്കൾക്കും   എന്ത് ചന്തം സഖി  എന്ത് ചന്തം സഖി  ഇന്ദ്ര നീലിമയോ ചന്ദ്രകാന്തമോ  ഇണ അരയന്നങ്ങൾ നീന്തുന്നതോ  നീലാകാശത്തിലെ താരകങ്ങളോ     നിൻ നീർ മിഴികളിൽ തിളങ്ങിയതു  എന്തു ചന്തം സഖി എന്ത് ചന്തം സഖി  പ്രണയാർദ്രമായ രാവിൽ കാതോർത്തു  പ്രണയിനി നിൻ പദചലങ്ങൾക്കു സോപാന കണ്ഠങ്ങളിൽ  ഇടക്കപോൽ  പ്രാണൻ മിടിക്കുന്നുവല്ലോ ഇടനെഞ്ചിൽ   എന്തു ചന്തം സഖി എന്ത് ചന്തം സഖി    എൻ തൂലിക തുമ്പിലെ വരികളിൽ  തുള്ളി തുളുമ്പും അക്ഷര കൂട്ടിനു  ആവുന്നില്ലല്ലോ വർണ്ണിക്കാൻ  എത്ര സുന്ദരം നിൻ ചന്ദ്രകാന്തം  എന്തു ചന്തം സഖി എന്ത് ചന്തം സഖി     ജീ ആർ കവിയൂർ  23  .03 .2021 

ബാല്യകൗമാര സ്മൃതി

 ബാല്യകൗമാര സ്മൃതി ഉച്ചമയങ്ങിയ നേരത്തു അറിയാതെ  ഞാനെന്റെ ഓർമ്മകളെയുണർത്തി ക്ഷീണമാം മനസ്സിൽ ഉണർവിന്റെ  നാമ്പുകൾ മുളപൊട്ടി നാവു നീട്ടി പോയ്പോയ നാളിന്റെ   നിഴലുകൾ വേട്ടയാടി തിരിച്ചറിവിന്റെ നാളുകളിൽ തീപ്പെട്ടി കോലാൽ തീർത്ത  പഴുതാര മീശ കണ്ട കാലം വാലിട്ടെഴുതിയ കണ്ണകളിൽ വിടർന്ന നാണവും കുളിർ  പിന്നാലിട്ട മുടിയിൽ തിരുകിയ  പനിനീർ പുഷ്പ ഗന്ധവും  നെഞ്ചോട് ചേർത്ത പുസ്തകവും  അതിനുള്ളിലെ ആരും കാണാത്ത പീലി തുണ്ടും മാനം കാണാതെ  മനവും മാനവും തമ്മിൽ കലഹിച്ചു ആഞ്ഞു നടന്നു വിയർപ്പിന്റെ മുത്തു മണികൾ  ചുണ്ടിൻ  മുകളിൽ തിളങ്ങി ആദ്യ മണിയടിക്കു മുന്നേ എത്താൻ ഉള്ള പാച്ചിലും ചൂളമരങ്ങളുടെ ശീൽക്കാരവും  തികച്ചും നിശബ്ദമായ  പള്ളിക്കൂട മുറ്റത്തു ആരും  കേൾക്കാത്ത ഇടഞ്ചിന്റെ മിടിപ്പുകൾ  മാത്രം മുഴങ്ങുമ്പോൾ ഒളികണ്ണാൽ നോക്കി  ചിരികൾ കണ്ടില്ലെന്ന നാട്യവുമിന്നുമോർക്കുന്നു പ്രിയതേ !! ,  ഓർമ്മ ചെപ്പിന്റെ കിലുക്കം ഏറി വന്നിന്നും  മനസ്സു മഞ്ഞണിഞ്ഞു നിൽക്കുന്നു ,  എന്നിട്ടും നീഎന്തേ  അറിയാതെപോയി എന്നിലെ ആമ്പൽ പൂവിന് മന്ദസ്...

നീലസമുദ്രം

 നിൻ കണ്ണുകൾ നീലസമുദ്രം എൻ മനസ്സതിൽ  നീന്തി തുടിച്ചു പ്രണയമേ നീ എൻ നീലാകാശം പ്രാണൻ എന്റെ തുടിക്കുന്നല്ലോ പ്രണയിനി നീയില്ലാതെ ഞാനില്ലല്ലോ പാടാൻ നിൻ ഓർമ്മകളേറേയുണ്ടല്ലോ അറിയാം നിനക്കിത്  ഇഷ്ടമല്ലയെന്നു  അണയുകയെന്നരികിൽ കനവിലെങ്കിലും    പറയുക നീ എൻ മൗനമേ എന്തേ  നീ എൻ നിഴലായി ഉണ്ടല്ലോ  മെല്ലെ മെല്ലെ നീ എന്നെയറിയുക  വരിക വരിക പ്രിയതേ പ്രണയിനി  നിൻ കണ്ണുകൾ നീലസമുദ്രം എൻ മനസ്സതിൽ  നീന്തി തുടിച്ചു പ്രണയമേ നീ എൻ നീലാകാശം പ്രാണൻ എന്റെ തുടിക്കുന്നല്ലോ... ജീ ആർ കവിയൂർ  23 .03 .2021 

എല്ലാവരും (ഗസൽ )

 എല്ലാവരും  (ഗസൽ ) എല്ലോരും ജീവിതത്തേ  പ്രണയിക്കാറുണ്ട്    എല്ലോരും ജീവിതത്തേ  പ്രണയിക്കാറുണ്ട്   ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ  ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ  എൻ പ്രാണനേ നിന്നെ ആഗ്രഹിക്കുന്നു  എല്ലോരും ജീവിതത്തേ  പ്രണയിക്കാറുണ്ട്    എല്ലോരും ജീവിതത്തേ  പ്രണയിക്കാറുണ്ട്  നിൻ  സാമീപ്യം അറിഞ്ഞതു മുതൽ  ഞാനറിയുന്നു എന്റെ വയസ്സ്  പ്രണയിക്കാനുള്ളതോ അറിയില്ല  ഒരല്പമെങ്കിലും ദുഖത്തിന് നോവിൻ  നൂലിണകൾ കോർക്കുന്നു നിന്നിൽ  എന്തെനിക്കു അധികാരമെന്നറിയില്ല  ഞാനാ ശ്വസം പോലും നിനക്കായി  വിട്ടകന്നിരുന്നു വല്ലോ പ്രിയതേ നിന്നിൽ ഞാൻ അർപ്പിക്കുന്നെല്ലാം  ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ  ഞാൻ മരിച്ചിട്ടാണെങ്കിലുമോമലേ എല്ലോരും ജീവിതത്തേ  പ്രണയിക്കാറുണ്ട്    എല്ലോരും ജീവിതത്തേ  പ്രണയിക്കാറുണ്ട്  നിന്റെ പേരിനെ ജപിക്കാൻ  തുടങ്ങിയത് മുതൽ ചിന്തകൽ  ചിരാതുകൾ തെളിഞ്ഞു നിന്നു  എപ്പോൾ മുതൽ നിൻ  വരവറിയിച്ചിരുന്നുവോ  അപ്പോൾ മുതൽ ജീവന്റെ പ്രകാശം ...

ഞാനൊരു പ്രണയ ഗായകൻ

 ഞാനൊരു പ്രണയ ഗായകൻ പറയുവാൻ ഇനിയും വാക്കുകളില്ല പ്രാണനിൽ പ്രാണനാം പെൺകിടാവേ  മന്ദസ്മിതം തൂകി വന്നവളേ എന്നിലെ  മൗനത്തിനു ചിറകു മുളച്ചങ്ങു വാക്കുകൾ വരികളായി കാവ്യലയങ്ങളായി അനുരാഗ  വിവശനായി ശലഭമാനസനാക്കി മാറ്റിയില്ലേ നീ  ഒരു നോക്കു കാണുവാൻ ഒരു വാക്ക് അതു  ഉരിയാടാൻ ഏറെ അലഞ്ഞു ഞാൻ  സൗഗന്ധികം തേടുമാ ഭീമവനെ പോലെ  സൈരന്ധിയെ തേടും കീചകനല്ല  മാരീചമാൻപേടയല്ല ഭ്രമം നൽകാൻ   അറിയുക അറിയുവാൻ ഞാൻ വെറുമൊരു  പ്രേമഗായകൻ അല്ലോ സഖീ  നിൻ സുന്ദര നയനങ്ങൾ കണ്ട് കട്ടെടുത്തു എഴുതുതിയങ്ങു കാവ്യ വീണയിൽ ഹൃദയതാളത്താൽ  ശ്രുതി പടർത്തും പാവമൊരു  പ്രേമഗായകനല്ലോയീ ഞാൻ  ഇനി പറയൂ , എന്തേ നീ വെറുക്കുന്നു ഈ പ്രണയോപഹാരം നിനക്കാല്ലോ ജീ ആർ കവിയൂർ 21.03.2021

വരവായി

Image
  വരവായി  കനവിൻ പുതപ്പണിഞ്ഞു  കർണ്ണികാര കണികണ്ടു   കൺ ചിമ്മിയുണരുന്ന മേട മഞ്ഞിൻ കുളിരിൽ  വിരഹം ഇലകൊഴിച്ച മനസ്സിൻ ചില്ലകളിലാകെ   പ്രതീക്ഷകൾ തളിരിട്ടു    വിഷു പക്ഷി പാട്ടുണർത്തി  പ്രാണപ്രിയനേ നീയങ്ങു പുഞ്ചിരി കൈനീട്ടവുമായ് കൂടണയുമല്ലോ മനസ്സിലാകെ  മത്താപ്പ്  പൂത്തിരി സന്തോഷം  വയൽ വരമ്പുകടന്നു  വർണ്ണത്തിൻ ചിറകിലേറി  വരവായ് വിഷു വരവായ്  വരവായ് വിഷു വരവായ്.. ജീ ആർ കവിയൂർ  21 .03 .2021 

എല്ലാമൊരു കാത്തിരിപ്പ്

 എല്ലാമൊരു കാത്തിരിപ്പ്  ഇല്ല പുഞ്ചിരിക്കുവാനൊരു തോന്നൽ  ഇല്ല കണ്ണുനീർ പൊഴിക്കുവാനും  നിന്നെ മറക്കാൻ തോന്നുന്നില്ലെങ്കിലും  മറക്കുന്നതല്ലേ നിനക്കേറെ ഇഷ്ടം  വെറുക്കപ്പെടുന്നതല്ലേ ഉത്തമം  വെറുതെ എന്തിനു തൊന്തരവ്  വച്ചു രാധനക്കായിയുണ്ടല്ലോ  കാർ വർണ്ണന്റെ വിഗ്രഹം  ശിംശപ വൃക്ഷ ചുവട്ടിൽ രാമനായി  പിന്നെന്തിനു വിരഹിണിയാകണം  പ്രജാപവാദത്തിൻ പേരിലായി  അഗ്നി സാക്ഷിയാകുന്നതെന്തിന്  ചിരിക്കുന്നു നിന്റെ കണ്ണുകൾ  കരയുന്നതും അവകളല്ലോ  ആ പുഴയിൽ ഞാനൊന്ന്   മുങ്ങി നിവരാനാഗ്രഹിക്കുന്നു  വെയിലേറ്റു മഴയേറ്റ്‌  കാത്തു നില്‍ക്കുമാ  വെണ്ണക്കല്ലില്‍ തീര്‍ത്തൊരു ശില്പ്പമേ വേള്‍ക്കാന്‍ വരും നിന്നെയി നില്‍പ്പില്‍  വഴികണ്ണുകള്‍ക്കൊരാ ആശ്വസമായിതാ വരാതിരിക്കില്ലൊരു  മീരയും രാധയുമൊക്കെ ..!! ജീ ആർ കവിയൂർ  20 .03 .2021 

ഞാനാരുമല്ല ..

 ഞാനാരുമല്ല .. ഓരോ ഇഷ്ടഗാനങ്ങൾക്കും  പിന്നിൽ ഒരിക്കലും പറയാത്ത  കഥകൾ ഒളിച്ചിരിപ്പുണ്ടല്ലോ  ആഗഹങ്ങൾ കടിഞ്ഞാൺ ഇല്ലാത്ത  കുതിര പോലെ ആണെന്നല്ലോ  കൊതിച്ചു നിൻ ചുണ്ടുകളാവാൻ  സ്വയം  ചുംബനമെൽക്കാമല്ലോ   ഒരു ചെറു കാറ്റലയായിവന്നു  ഹൃത്തടത്തിലലിഞ്ഞു ചേരാൻ  അതിലൊരു കൂടുകൂട്ടാൻ  കൊക്കൊരുമ്മിയിരിക്കാൻ    നിൻ മിഴിയിണകളിലെ  കണ്മഷിയാൽ ചാലിച്ച്  എൻ വാക്കുകൾ വരികളായി മഹാ കാവ്യങ്ങളൊരുക്കിടാൻ   നിൻ സ്വപ്നങ്ങളിൽ വിരിയും  പ്രണയ പുഷപങ്ങളാലൊരു  മാല കോർത്തു വരവേൽക്കാം  പ്രണയ വസന്തത്തെ  പ്രിയതേ  പറയാനിനി വാക്കുകളില്ല  പഞ്ചശരനല്ല ഞാനൊരു  പരവശനുമല്ല  കേവലം  പാഴ് മുളം തണ്ടെന്നറിക നീ ‌  ജീ ആർ കവിയൂർ  20 .03 .2021

പ്രണയമേ സ്വസ്തി

 പ്രണയമേ സ്വസ്തി മഞ്ഞും പൂവും പെയ്തുയൊഴിയുമീ  വിജനതയില്‍ നിന്നെയോര്‍ത്തു  രാപകലില്ലാതെ ഏറുമാടത്തിലിരുന്നു  രാഗം പൊഴിക്കും പുല്ലാം കുഴലില്‍  ചുണ്ടമര്‍ത്തും നേരം നിന്‍ കവിളില്‍  വിരിഞ്ഞാ പൂവിനെ കണ്ടോര്‍ത്തു    മനമാകെ കുളിരുകോരുന്നു മങ്ങി തുടങ്ങിയ  ഓർമ്മത്താളിൽ  ..!! ഒരു വാക്കിനോ ഒരു നോക്കിനോ  വഴിയൊരുക്കാതെ വിട പറഞ്ഞുവല്ലോ  കാലം തന്നകന്ന  കദന നോവോയീ   കാരമുളേറ്റ പോലെ നോവുന്നല്ലോ  തെന്നലായിവന്നു തേങ്ങലായി മാറിയല്ലോ  മൗനമേ നീയേറെ അകലെയെങ്കിലും  വഴിത്താര പിന്നിട്ടു യാത്ര തുടരുന്നുവല്ലോ ഒരിക്കലും ചേരാത്ത സമാന്തരങ്ങളിലൂടെ മുടിവില്ലാതെ മുന്നേറുമിനിയെത്രനാൾ നിത്യശാന്തി തീരങ്ങളിലോടുങ്ങാട്ടെ  അറിയില്ലയെന്നു മാത്രം മൊഴിഞ്ഞ വിരഹം വിതാനിച്ചകന്ന പ്രണയമേ സ്വസ്തി ജീ ആർ കവിയൂർ 20.3.2021

നിനക്കു സ്വസ്തി

അറിയാത്തതൊന്നുമേ പറയേണ്ട  ഹൃദയമാണ് കണ്ണാടി ചില്ലാണ്  പൊട്ടിയുടയട്ടെ ആഴങ്ങളിൽ മുങ്ങിയാൽ  കിട്ടുന്ന മുത്താണ് ഉള്ളിൽ നീറി തീരട്ടെ ഉലയുതുവാൻ ആശക്തനാണ്  കവിത അവൾ കണ്ടില്ലേ  അങ്ങിനെയാണ് ഔഷധമായി  വന്നു സ്വാന്തനം നൽകുന്നു  ജനിമൃതികൾക്കിടയിൽ  ഒരു നാഴിക അതായിരുന്നു  ജീവിതമെന്ന മൂന്നു അക്ഷരങ്ങൾ  ഇല്ല വേദനിപ്പിക്കില്ല പ്രിയതേ നിന്നെ ഞാൻ വിസ്മരിക്കാൻ ശ്രമിക്കാം സ്മിതം നിന്റെ അധരങ്ങളിൽ വിടരട്ടെ നിത്യം മുല്ല മൊട്ടു പോലെ സുഗന്ധം പരത്തട്ടെ കണ്ണിൻ പീലികൾ ഈറണയിച്ചു ലവണ രസ മധുരം നിറച്ചു ഗ്രീഷ്മ ശിശിര വസന്തങ്ങൾ വന്നു പോകട്ടെ   നിനക്കു  സ്വസ്തി സ്വസ്തി സ്വസ്തി 

കിനാവള്ളി (ഗസൽ )

 കിനാവള്ളി (ഗസൽ ) മൂളി പടരും നിൻ  അധരങ്ങളിലെ  മധുര നോവ് പകരും മൊഴി  മൊട്ടായെങ്കിലെന്നു  പലവട്ടം  മോഹിച്ചിരുന്ന യൗവനമേ  മൗനം കൂട് കൂട്ടും നിൻ  മിഴിയിണകളിലെ  പ്രണയ ശലഭങ്ങൾ  ചിറകടിച്ചുമെല്ലെ  എത്രനാൾ നോക്കി കണ്ടു  വഴിവക്കിലെ ഗുൽമോഹറുകൾ  വിരിയിച്ച തണലുകളും  ഷൂളം കുത്തും ചൂളമരങ്ങളും  കടന്നകന്നു പോയ കാലമേ  നീയിന്നു നരവീഴിത്തിയെങ്കിലും  എന്തെ ഓർമ്മ പുസ്‌തക താളിൽ  ഇന്നും മായാതെ കിടക്കുന്നു  ചലച്ചിത്രം കണക്കെ  അനുഭൂതി പൂക്കുന്നുവല്ലോ  നെഞ്ചിലെ വിങ്ങലുകളിൽ  പടരുന്നുവല്ലോ കിനാവള്ളിയായ്  ജീ ആർ കവിയൂർ  19 .03 .2021 

എൻ മൗനമേ

 എൻ മൗനമേ  മൗനമേ നിന്നെ ഞാനെന്തു വിളിക്കും  അനുരാഗമെന്നോ പ്രണയമെന്നോ  ആവില്ല ഇങ്ങിനെ നീറി കഴിയുവാൻ  അണയാത്ത കനൽ കട്ടയായ് മനം  ആവി പകരുവാൻ ഇല്ലൊരു പാന പാത്രവുമായ്   ആഴിമുഖത്തെത്തി  നിൽക്കുന്നുവല്ലോ  അഴിയാത്ത ഒടുങ്ങാത്ത ഓർമ്മകളുമായ്  അണയാറാവുമീ വേളകളിലൊരു നോക്ക്  കാണാൻ വിതുമ്പി മനം  വേഴാമ്പലായി  വർഷ ഋതു കാത്തു കഴിഞ്ഞവേളകൾ  എവിടെ നിന്നോരു കുളിർക്കാറ്റു പറത്തി മാനം കാണാതെ താളിലൊളിപ്പിച്ച പീലി  കണ്ണിൻ പീലികൾ നനഞ്ഞു  കേട്ടു കാതിലാനന്ദ ഭൈരവി  മനം വീണ്ടും തുടിച്ചോരു വേള  വള പൊട്ടുകൾ ഓർമ്മ ചെപ്പിലായ്  ജീ ആർ കവിയൂർ  18 .03 .2021   

നീയെന്ന കാവ്യം

 നീയെന്ന കാവ്യം നിന്നോര്‍മ്മകള്‍ പൂക്കുന്നിടത്തു മൗനത്തിനു ഗന്ധമേറെ .. നിന്നിലായി മിടിക്കും ഹൃദയ താളത്തിനു ഹൃദന്തം .. നിന്‍ കരവലയത്തിന്റെ ചൂടെറ്റു മയങ്ങുന്ന രാവും .. നീ ഉള്ളപ്പോള്‍ അറിഞ്ഞില്ല ഊരുവിലക്കുകളുടെ നൊമ്പരം .. നീയൊരു  തണല്‍ മരം അതില്‍ പൂക്കും പുഷ്പം ഞാനും .. ആകാശക്കുടക്കീഴിൽ നാം ഇരുവരും  സഞ്ചരിക്കുന്നു മറിയതെ എവിടേയോ  നിന്നെ കണ്ടു തിളക്കമേറും നക്ഷത്രങ്ങളെ  കാണുമ്പോൾ മറവിയുടെ നിഴലകലുന്നുവല്ലോ  അകലെ നിന്നും ഉണർന്നു പാടും  വേണുനാദങ്ങളിൽ നിൻ ശ്രുതി  കേൾക്കുന്നുണ്ട് നിൻ നാദ ധ്വനികൾ  കാതിൽ മാറ്റൊലിയായ് കുയിൽ പാട്ടുകളിൽ  നിൻ നോപുര ധ്വനികൾക്കായ്  ചെവി വട്ടം പിടിക്കയറുണ്ട് ഇന്നും   മനം നിറയെ കാണുന്നുണ്ട് നിൻ  നൃത്തം   മാനം കണ്ടാടും മയിലാട്ടങ്ങളിലോക്കെ  മാരിവിൽ കാവടി കണ്ടു ആടാൻ  മനം തുടിക്കുന്നുണ്ട് സ്വപ്നങ്ങൾ  എന്നില്‍ നിറയും  കിനാക്കളില്‍ നിൻ രൂപമത്രയും പകര്‍ത്താന്‍ വര്‍ണ്ണങ്ങളില്ല ഓർമ്മകളുടെ പദചലനങ്ങളേറ്റു  നടന്നു തീർത്ത മൺതരികളെ നോവുന്നുവോ എവിടെ തിരിഞ്ഞൊന്നു നോക്കുകിലും നീയാണ് നീയ...

നോവിക്കുവോ (ഗസൽ )

നോവിക്കുവോ  (ഗസൽ ) നോവ് വീണ്ടും വീണ്ടും  നിൽക്കുന്നു ഹൃദയത്തിലായ്  എന്തിനിങ്ങനെ പൊഴിക്കുന്നു  കണ്ണുനീർ കണങ്ങളായിരം വട്ടം  തണലും താങ്ങുമില്ലാതെ  തങ്ങുന്നു തളിരിടുമോമ്മയാൽ  തഴുതിടാത്ത വാതായനത്തിലൂടെ  തണുവന്നു തോട്ടകലുന്നതെന്തേ  വഴികൾ പിന്നിട്ടു മിഴികളിൽ  മൊഴിയുന്നു ഗസലീങ്ങളായ്  മറന്നു പാടുന്നു വിരഹത്തിൻ  മറക്കാനാവാത്ത പരിവേദനകൾ  ഹൃദയമേ നിനക്കിനിയും  നീരണിയാനാവുമോ ഇങ്ങനെ  രണമൊഴുകുന്നു ധമനികളിൽ  നിനക്കായ് മാത്രമായി പ്രിയതേ ..!! നോവ് വീണ്ടും വീണ്ടും  നിൽക്കുന്നു ഹൃദയത്തിലായ്  എന്തിനിങ്ങനെ പൊഴിക്കുന്നു  കണ്ണുനീർ കണങ്ങളായിരം വട്ടം ...!! ജീ ആർ കവിയൂർ  17 .03 .2021   

അല്ല ഞാൻ അല്ല (ഗസൽ )

 അല്ല ഞാൻ അല്ല (ഗസൽ ) മിർസ ഗാലിഫ് അല്ല ഞാൻ  ഗലികളിൽ അലയുന്നൊരു  ഗരിബാണ് ഗരിമയൊന്നും  അവകാശപ്പെടാനില്ലയൊട്ടും  ഗസലിൻ പിന്നാലെ അലയാൻ  അസ്സലായി വിധിക്കപെട്ടവൻ  മലയാളമേ ആശിർവദിക്കുക  മലയോളം ആശയുണ്ടെനിക്കും  എഴുത്തച്ഛനും ചെറുശ്ശേരിയും  കവിത്രയങ്ങളുടെ വഴിക്കണ്ണുകൾ  കണ്ടും കേട്ടും വളർന്നവൻ  വൃത്തമറിയാതെ ലഘുവും  ഗുരുവുമറിഞ്ഞു എഴുതാൻ  മനസ്സിലുണ്ട് മായിച്ചു മായിച്ചു  രഘു വെന്ന ഞാൻ കവിയൂർ  സ്വദേശിയായി കഴിയുന്നേൻ   മിർസ ഗാലിഫ് അല്ല ഞാൻ  ഗലികളിൽ അലയുന്നൊരു  ഗരിബാണ് ഗരിമയൊന്നും  അവകാശപ്പെടാനില്ലയൊട്ടും  ജീ ആർ  കവിയൂർ  17 .03 .2021 

വിരഹമേ - ഗസൽ

 വിരഹമേ - ഗസൽ  ആ ആ ആ ആ  നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ  പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ  കരയുവാനൊന്ന് പൊട്ടിക്കരയുവാൻ മാത്രം  കരയുവാനൊന്ന്  പൊട്ടിക്കരയുവാൻ മാത്രം  കണ്ണുനീരില്ലല്ലോ കണ്ണുനീരില്ലല്ലോ വിരഹമേ നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ  പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ   ഇങ്ങനെ നീ വിട്ടകന്നു പോകുകിൽ  നെഞ്ചിനുള്ളിൽ നിന്നും മിടിക്കും ഹൃദയമേ  നീയാണ് സത്യം ഞാനെത്ര നോവുന്നുണ്ടന്നോ  നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ  പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ   ഞാൻ നേടിയെടുത്തത് വെറും വാക്കും  വരികളുമല്ലോ ഇത് നോവിൻ ഗസലല്ലോ  നിലാവില്ലാ രാവിന്റെ പ്രകാശമല്ലോ നീ  നിലവിളക്കു കത്തും തിരിനാളം പോലെ . ആ ആ ആ ആ  ആ ആ ആ ആ  നിഴലുമെന്നെ വിട്ടകലും  പോലെ  വിരഹമേ  പ്രതിഛായ ഇല്ലാതെ അലയുന്നു ജീവിതമേ  ഓർമ്മകൾ അരങ്ങേറുന്നു  മനസ്സിൻ വേദികയിലായ്  വന്നു നീ സാന്ത്വനമായി  വന്നു നീ സാന്ത്വനമായി  എന്നിട്ടുമെന്തേ പിണങ്ങി പോകുന്നു  നോവ...

പൊഴിക്കണോ കണ്ണുനീർ

 പൊഴിക്കണോ കണ്ണുനീർ  കല്ലും കട്ടയുമല്ലെൻ ഹൃദയം  എന്തേ നോവറിയാതെ പോവണം  ആരും ദ്രോഹിക്കാതെ ഹൃദയത്തേ  ഇനി പൊഴിക്കണോ വീണ്ടും കണ്ണുനീർ  ക്ഷേത്രമോ അതോ  മറ്റു  ആരാധനാലയങ്ങളോ  ആരുടെയോ പടിപ്പുരവാതിലിലോ  ഇവിടെ കാത്തിരിക്കണം നിന്നേ  എന്തിനു പ്രേരിപ്പിക്കണം മറ്റുള്ളവർ  പോകുവാനായി അവിടേക്കായ്  സൂര്യാംശുവും ചന്ദ്രകാന്തവും  നക്ഷത്ര  തിളക്കങ്ങളുമെല്ലാം  ഉണ്ടല്ലോയീ ഹൃത്തടത്തിലായ്  ഗൂഢമായതോന്നുമല്ലല്ലോയീ  സ്വയമറിയുന്നു വികാരങ്ങളേ  വിനിമയം നടത്തുന്നു എന്നുള്ളകം  ജീവിത നയങ്ങളിളൊക്കെ  സുഖ ദുഃഖ സംമിശ്രിതമല്ലോ  അന്ത്യമാം സത്യമറിയും വരേ  വിമോചിതനാവുക എങ്ങിനേ   സ്നേഹമെന്നത് ഭാരമേന്തിയ ശ്രേഷ്ഠമായ ചിന്തകളല്ലോ  വേറെന്തു സുഖാസക്തി കഷ്ടം  എന്തിനീ പരീക്ഷണവും ശത്രുതയും    വഴികളനേകമുണ്ടെങ്കിലും  ചെന്ന് ചേരുവതു നിത്യതയിൽ  ഉള്ളിന്റെ ഉള്ളകമറിയുക  സത്‌ചിത് ആനന്ദമറിയുക   കല്ലും കട്ടയുമല്ലെൻ ഹൃദയം  എന്തേ നോവറിയാതെ പോവണം  ആരും ദ്രോഹിക്കാതെ ഹൃദയത്തേ...

ഒന്നാവും പോലെ (ഗസൽ )

 ഒന്നാവും പോലെ (ഗസൽ ) പലരാവിലും  കേട്ടെന്റെ  ഹൃദയത്തിൽ മുഴങ്ങും   നിൻ കണ്ണിൽ വിരിഞ്ഞ  ഗസൽ പൂക്കളായിരം     മറക്കാനാവാത്ത ലഹരിയത്  തന്നു മയക്കി ഓർമ്മകളിൽ  പുതുവസന്തത്തിൻ മധുചഷകം  ആ ലാസ്യത്തിൻ അലസതയിൽ  നിൻ പദ ചലനങ്ങളും  കുളിരുമറിഞ്ഞു  മുല്ല പൂവിൻ മണം മയക്കും  പുതു മണ്ണിൻ ഗന്ധവും    മാറിമറിയുന്ന ഋതു  വർണ്ണത്തിൻ ചാരുതയിൽ   ജന്മജന്മാന്തരങ്ങളാൽ  ഇല്ലാതെയാകുമോ  മധുരനോവിൻ  മാസ്മരിക ലഹരിയാൽ  പ്രകൃതിയും പുരുഷനും  ഒന്നാകുമ്പോലെ പലരാവിലും  കേട്ടെന്റെ  ഹൃദയത്തിൽ മുഴങ്ങും   നിൻ കണ്ണിൽ വിരിഞ്ഞ  ഗസൽ പൂക്കളായിരം     ജീ ആർ കവിയൂർ  12 .03 .2021 

ശിവ ഢമരുകയിൽ

 ശിവ ഢമരുകയിൽ നിന്നും  ഉണർന്ന നാദ ബ്രഹ്മമേ  പ്രപഞ്ചത്തിൻ ചുവടുവച്ച  ആദിമ താളലയമേ  സപ്ത സ്വര ശ്രുതി പകർന്നു  തുടി തുള്ളിയ രാഗ ഭാവമേ  മിടിക്കുന്നുയിന്നുമിന്നും  ഇടക്കതൻ ആത്മാവെന്ന പോൽ     ഇടനെഞ്ചിൽ തുടി തുള്ളിയ ലയമേ  ഇണ കണ്ണിണപോലെ മിഴിക്കും  ഈണത്തിനു നൃത്തം വക്കും  ഈ വിരൽത്തുമ്പിൽ പകർന്നു  ഇഴകോർക്കും വാക്കിന് പൊരുളേ  പുലരുക പുണരുക രാപ്പകലില്ലാതെ   പഞ്ചാക്ഷരിയായ് പലവുരു  പ്രകാശ ധാരയായി നിത്യം  പ്രപഞ്ചത്തിൽ മാറ്റൊലി കൊള്ളും  പ്രണവ പ്രണയ പ്രവാഹമേ ..!! അറിഞ്ഞു തെളിഞ്ഞു നീങ്ങട്ടെ  അറിവിന്റെ അറിവിനെ അറിഞ്ഞു  അകം പൊരുളല്ലോ പുലരുന്നു  അഴകെറട്ടെ അണയട്ടെ അന്ധകാരം  ആത്മ ജ്യോതി തെളിയട്ടെ  അണയാതെ കാക്കാൻ തുണയാവട്ടെ  ശിവ ഢമരുകയിൽ നിന്നും  ഉണർന്ന നാദ ബ്രഹ്മമേ .. ജീ ആർ കവിയൂർ  12 .03 .2021 

ചിരംജീവനേ ..

 ചിരംജീവനേ ..   മാനസപൂജായല്ലോ നിനക്കേറ്റം പ്രിയം  മാരുത തനയാ മരുത്വാ മല വാഹകനേ  മരുവുക നിത്യമെൻ ഉള്ളകത്തിലായി  മേദിനി പുത്രിയാം സീതാ ദുഖമറ്റിയോനേ   രാമ രാമനാമ പ്രിയനേ രായ്കറ്റുവോനേ   രാമ സുഗ്രീവ സചീവനേ അഞ്ജനാ തനയനേ  രാമ ശ്രീരാമ ദൂതനേ വൈയ്യാകരണനേ രണധീരനേ  ല്കങ്കാദഹനകാരകനേ   തനുവിങ്കലായുധമേറ്റവനെ ഹനുമാനേ തുണ    തുയിലുണർത്തുന്നു രാമ നാമത്താൽ നിന്നേ  താങ്ങായി തണലായി നിത്യമെങ്കളേ കരുതുവോനേ  തൃക്കവിയൂരിൻ തിലകമേ ചിരംജീവനേ നമിക്കുന്നേൻ  ജീ ആർ കവിയൂർ  11 .03 .2021 

ശിവരാത്രി ദിനേ

 ശിവരാത്രി ദിനേ   കുംഭമാസത്തിലെ കൃഷ്ണപക്ഷ  ചതുര്‍ദര്‍ശി നാളിലായ്  പഞ്ചാക്ഷരി ജപിച്ചു കൊണ്ടേ  പഞ്ചാനനനെ സ്തുതിക്കുന്ന  പുണ്യദിനമല്ലോ  ശിവരാത്രി കോശ ശ്രോതസുകളിൽ    സൂര്യചന്ദ്രനഗ്‌നിയാലല്ലോ   ത്രിനേത്രങ്ങളിൽ നിറയുന്ന മുക്കണ്ണനെയിതാ ഭയഭക്തിയോടെ  ഭജിക്കുന്നേൻ ഈ ശിവരാത്രി നാളിലായ് ശിവരാത്രി നാളിലായി  പുലിത്തോലണിഞ്ഞവനേ  പന്നഗഭൂഷണനേ ഭസ്മാലംകൃതനായ  ത്യാഗ, വൈരാഗ്യ ആത്മജ്ഞാന മൂര്‍ത്തിയാം  ജഗത്ഗുരു ജഗത്പതിയേ  ശിവരാത്രി നാളിലിതാ നമിക്കുന്നേൻ  ലോകൈകനാഥനായ പരമശിവനായി  ലോകമാതാവാകും  പാര്‍വതീദേവി  നിദ്രാവിഹീനയായി പ്രാര്‍ഥിച്ച  മാഘമാസ കൃഷ്ണപക്ഷ കറുത്ത ചതുര്‍ദശി രാവിലായ്  ആഘോഷിക്കുന്നെൻ  ജരാനര ബാധിച്ച ദേവന്മാർക്കു അമൃതു  കടഞ്ഞെടുക്കുന്നതിനായി   മന്ഥര പര്‍വതത്തെ മത്തായും സര്‍പ്പശ്രേഷ്ഠനായ വാസുകിയെ  പാശമായും ഉപയോഗിച്ചു പാലാഴിയെ ദേവന്മാരും അസുരന്മാരും ചേര്‍ന്ന്  കടഞ്ഞ നേരത്ത് ക്ഷീണിതയാം  വാസുകി കാളകൂട വിഷം ഛര്‍ദ്ദിച്ചു.  വിഷമത്  ഭൂവിൽ പതിക്കുകിൽ...

യാത്രയായവർ (ഗസൽ )

 യാത്രയായവർ (ഗസൽ ) യാത്രകൾ  നടത്തുന്നവരറിയട്ടെ   വഴികളുടെ കഠിന്യതകളൊക്കെ   അവരല്ലോയെഴുസാഗരങ്ങൾ കടക്കുന്നവർ   യാത്രകൾ  നടത്തുന്നവരറിയട്ടെ   വഴികളുടെ കഠിന്യതകളൊക്കെ  യാത്രകൾ  നടത്തുന്നവരറിയട്ടെ  വഴികൾ  കാത്തിരിക്കുന്നു  യാത്രക്കാരെ   വഴികൾ  കാത്തിരിക്കുന്നു  യാത്രക്കാരെ   അവരല്ലോയെഴുസാഗരങ്ങൾ കടക്കുന്നവർ   യാത്രകൾ  നടത്തുന്നവരറിയട്ടെ   അവരെ  പിരിഞ്ഞിരിക്കുമ്പോളറിയുന്നു  വാസ്തവികതയേ   അവരെ  പിരിഞ്ഞിരിക്കുമ്പോളറിയുന്നു  വാസ്തവികതയേ   അവരെ  പിരിഞ്ഞിരിക്കുമ്പോളറിയുന്നു  വാസ്തവികതയേ   യാത്രകൾ  നടത്തുന്നവരറിയട്ടെ  ഈ  യാത്രകൾക്കു  മുടിവില്ലല്ലോ   അവരുമായി  ചങ്ങാത്തം കൂടാൻ  ഹൃദയത്തോട്  ചേർക്കാമവർക്കെല്ലാം   ഭാഷയുമറിയാമല്ലോ  പ്രണയത്തിന്റെ   അവർ  ഹൃദയത്തെ  നീലക്കടലിൻ  ആഴമായി കരുതുന്നുവല്ലോ   യാത്രകൾ  നടത്തുന്ന...

കവിയൂർ - കോട്ടൂർ കോട്ട

കവിയൂർ - കോട്ടൂർ കോട്ട കേട്ടതൊക്കെ സത്യമാവണമെന്നില്ല  കവിയൂരിലെ പ്രാചീന കഥകളിലേക്കൊന്നു തിരികെ നടക്കാമിനിയുമറിയുവാനുണ്ട് ഏറെ യുഗങ്ങൾക്കപ്പുറമുള്ള കാര്യങ്ങൾ  കവിയൂരിലെ കോട്ടൂരിലേക്ക്  പോയിടാമിനിയൽപ്പനേരം  കോട്ടകൊത്തളങ്ങളുണ്ടായിരുന്നു പണ്ട്  കേട്ടറിവിനുമണ്ടോരു സുഖമെന്നു പറയാം  കോട്ടൂരിലെ തിരുനെല്ലിയിലായ്   കച്ചയും കെട്ടി പടനയിച്ചോരു നായിക കറുത്ത മിഴികളും തൊണ്ടിപ്പഴച്ചുണ്ടുകളുമായി കാർകൂന്തലഴിച്ചിട്ടാൽ പാദം വരേക്കും   കറുത്തതെങ്കിലും സുന്ദരിയവളേ     കാമിച്ചിരുന്നു പലരുമെങ്കിലുവളാരോടും  കാണിച്ചിരുന്നില്ലയടുപ്പമെങ്കിലുമൊരു നാൾ  കറുത്ത ബലിഷ്ഠനായ സുമുഖനായൊരു പടയാളി  കവർന്നെടുത്തവളുടെ ഹൃദയത്തുടിപ്പുകളെ കണ്ണും കണ്ണും കഥ പറഞ്ഞു പലവട്ടം കൈമാറിയവർ ഹൃദയങ്ങൾ തമ്മിൽ കഴുത്തിനും  ചുണ്ടിനും ചൂടേറി  കവിത വിരിഞ്ഞു നിമ്‌ന്നോന്നോന്നതങ്ങളിൽ  കൈയും മെയ്യുമൊന്നായി  കാണാതിരിക്കവയ്യെന്നായി   കാലങ്ങളിങ്ങനെ കടക്കവേ  കണ്ടില്ലൊരു നാളിരുവരെയും കണ്ടൊരു നാളതാ കോട്ട വെളിയിലെ  കാട്ടിലായ്  വെട്ടേറ്റു ...

കഴിയാമോമലേ

 കഴിയാമോമലേ അഴകിനിയും പൊഴിഞീടാം അലകളായ മനസ്സിൻ  തീരത്ത് തിരകളായിരം വന്നു പോകിലും തിരിച്ചറിഞ്ഞീടുകയീ പ്രിയകരമാം മൊഴികളിം കവിതകളായിരം മുല്ലമൊട്ടിൻ വലുപ്പത്തിൽ തീർക്കും  സുഗന്ധമേറും പ്രണയാക്ഷരങ്ങൾ ഒരുക്കുന്നു നിത്യം നിനക്കായി  മഴയൊക്കെ മായുമല്ലോ മിഴിയൊക്കെ കുണ്ടിലാണ്ടാലും  മൊഴിയുന്നുണ്ട് ഇടനെഞ്ചിലൊരു  മിടിക്കും ഹൃദയമീ വഴിമുട്ടി  നിൽക്കുമീ ദേഹത്ത്  പിടയ്ക്കുന്നൊരു മനസ്സുണ്ട്  മടിക്കാതെ വന്നീടുകയരികിൽ ഇനിയുമുണ്ടേറെ ദിനങ്ങൾ   ദീനമറിയാതെ കഴിയാമോമലേ  ജി ആർ കവിയൂർ  07.03.2021

വരിക വരിക

 വരിക വരിക  അഴകിന്നാഴമറിയുന്നു  തുഴയാമിനിയും പുഴയൊഴുകട്ടെ  ഇണയായ് തുണയായി വന്നീടുക  തണലായി താങ്ങായ് ഇദയകനിയെ  നിനക്കിനി തോൾകൊടുത്തീടാൻ ഉണ്ടെന്ന് അറിയുക പ്രിയതേ  മിഴിയിൽ നിന്നും  മിഴിയിലേക്കൊരു  മൊഴിയീണമൊഴുകുന്നു നിൻ പ്രണയനിലാ കുളിരിൽ  അമ്പിളി ചന്തം മണക്കുന്നു ചന്ദനം  നനയുവാൻ ഉണ്ട് ഇനിയും  വർണ്ണ മഴകളായിരം  തീർക്കുന്നുണ്ട് വസന്തം  കുയിൽ പാടും കളമൊഴിയും മയിലാടും കാഴ്ചകളും  മാമല മുകളിലെഴു വർണ്ണവും വരിക വരിക നിലാമഴയത്തേക്കാമലേ ജി ആർ കവിയൂർ  07.03.2021

പാടുന്നിതാ ..

നീയെൻ ഉള്ളിൽ  വന്നു  നിറഞ്ഞൊരു പൂച്ചന്തം  അമ്പിളി പൂച്ചന്തം  അറിയാതെ വിരഹം  പകർന്നു  നൽകിയ  പ്രണയ നോവ്  പ്രണയ നോവ്  അടുക്കും തോറും  അറിയാതെ പോകും  പൈദാഹങ്ങൾ  ഉള്ളിലിന്റെ  ഉള്ളിൽ  ആരുമറിയാതെ  നിറയുമനുരാഗം   നിറയുമനുരാഗം   നിന്നെയറിയും തോറും  മിഴികളിൽ പൂക്കും  വരികളിൽ കോർത്തു  പ്രാണായാക്ഷരണങ്ങൾ  പ്രിയേ നിനക്കായി മാത്രമായി  പാടുന്നിതാ .. പാടുന്നിതാ ,,പാടുന്നിതാ .. ജീ ആർ കവിയൂർ  07 .03 .2021 

ശ്രമിക്കുന്നു ഞാനും

 ശ്രമിക്കുന്നു ഞാനും മേദിനി തൻ മുഖത്ത്  മിഴിയും രണ്ടു പൂക്കളല്ലോ  സൂര്യചന്ദ്രന്മാർ നിത്യം  കാണായികയില്ലങ്കിലോ  മനുകുലമല്ല സമസ്ത ജീവജാലങ്ങളും  മൃതപ്രായരാകുമെന്നു പറയേണ്ടതില്ലല്ലോ  പ്രപഞ്ചത്തിൻ അതുല്യ  ശക്തിയായ്  പ്രണയത്തിൻ പ്രതീകമായ് തുടരുന്നു  ഇവർ തൻ കാന്തിയാലേ  വിരിയുന്നിതു അബുജവും  അല്ലിയാമ്പലും ദിനേ  കണ്ടു  മോഹിച്ചിവർ  പരസ്പരം പൂരകങ്ങളായി കാട്ടുന്നു   സമ്മോഹനമാം സ്നേഹമല്ലോ  വണ്ടണയുന്നതും ചെണ്ടുലയുന്നതും  പിറവിതൻ പരസ്യമാം രഹസ്യമല്ലോ  യുഗയുഗങ്ങളായി കണ്ടും  കേട്ടും  എത്രയോ കവികൾ പ്രതികരിച്ചിതു  ഇന്നുമിതു കണ്ടു കൗതുകം പൂണ്ട്  എഴുതാൻ ശ്രമിക്കുന്നു ഞാനും  ജീ ആർ കവിയൂർ  04 .03 .2021 

ഉള്ളറിവ് ..

 ഉള്ളറിവ് .. വേണ്ട വിരൽ ചുണ്ടലുകളൊട്ടുമേ  തമ്മിൽ താരതമ്യം മറ്റുള്ളവയുമായ്  ഇല്ല വേണ്ടൊരു ഒത്തു നോക്കൽ  സൂര്യനും ചന്ദ്രനും തമ്മിലായ്  സമയോജിതമായി അവർ  പ്രകാശം പരത്തുന്നുണ്ട്  പ്രകൃതിയുടെ നിയമിതമായ പരിവർത്തിയിൽ   നിത്യവും  കർമ്മം ചെയ്യുകയെന്നു  കേട്ട് ചെവി പൊത്തി  നടക്കാതെ സ്വയമറിഞ്ഞു  പ്രവർത്തിക്കുക സ്വയമായി  ധർമ്മ രക്ഷാർത്ഥം  അനുചിതമായ് ചെയ്യുവാൻ നിയുക്തരായവർ വന്നു  പോകും സമയാസമയങ്ങളിൽ  പ്രപഞ്ച യമനിയമങ്ങൾ  താനേ നടന്നു പോകുന്നു  അതെ പറ്റി വ്യാകുലതകൾ  എന്തിനു വിഭ്രാന്തി കാട്ടണം  സ്വർഗ്ഗ നരകങ്ങൾ ഇവിടെയല്ലോ  മനയതി ഗാവേ സ്മരണകൾ  മനനം ചെയ്യുക ഉള്ളിലിന്റെ  ഉള്ളില്ലേ വസിപ്പൂയേതും സഖേ  ജീ ആർ കവിയൂർ  04 .03 .2021 

അവളുടെ മൂക്കുത്തി

  അവളുടെ മൂക്കുത്തി എൻ ആഗ്രഹമെന്തെന്നോ മിന്നി തിളങ്ങും മൂക്കുത്തിയായ് ശ്വാസനിനശ്വാസങ്ങളുടെയരികിൽ അവളറിയാതെ മാറിടേണം കാണണം നിത്യ ജീവിതമൊക്കവേ അവളുടെ ചിരികളിലലിയണം മിഴിത്തിളക്കങ്ങളറിയണം  വിരിയുന്ന നുണക്കുഴി ചേലുകളിൽ മധുരം പൊഴിക്കും മൊഴിയഴകിൽ അലിഞ്ഞൊരു  കവിതയായി പാടണം പ്രണയത്തിൻ ഗസലീണമായി തുടരണം മൗനങ്ങൾ പൂക്കും ചിന്തകളിൽ നിറയണം ഹൃദയമുരുകി എനിക്കായി പൊഴിക്കും വിരഹ നോവിന്റെ കണ്ണുനീരായിയിറ്റു നനയണമൊരു സുഖ ശീതള കാറ്റേറ്റ് അവളുടെ ശോകങ്ങളിൽ പങ്കു കൊണ്ട് കണ്ഠനാളത്തിൽ കുരുങ്ങും വാക്കുകളിൽ മാറ്റൊലിയാകുന്നേരം  എനിക്ക് എന്നെ മറന്നങ്ങു നിൻ  മൂക്കുത്തിയായ് മാറണം പ്രിയതേ ജീ ആർ കവിയൂർ 01.03.2021

വാർത്തിങ്കളെ

 വാർത്തിങ്കളെ എൻ വിരിമാറിൽ ചാഞ്ഞു മയങ്ങാൻ പോരുന്നോ പൊൻ തിങ്കളേ നിൻ ചിരിയിൽ മയങ്ങി ഉണരും മേടപ്പുലരി വരികയായ് കർണ്ണികാരം പൂത്തുലഞ്ഞുവോ മനസ്സിനകോണിലായ് തുയിലുണർത്തി പാടുന്നു പൂങ്കിയിലിൻ നാദലയത്താൽ മാറ്റൊലിക്കൊള്ളുന്നു പുഞ്ചിരി പൂത്തിരി തിളക്കം വിഷു കൈനീട്ടത്തിലായി വരിക വരിക നീ വാർത്തിങ്കളെ വന്നു ചായുക നിഴലായി തണലായ് എൻ വിരിമാറിൽ പ്രിയതേ  ജീ ആർ കവിയൂർ 01.03.2021

ആരുമില്ല ,...

  ആരുമില്ല .,...   ആരുമില്ല അവലംബം  ആരുമില്ല ആശ്രയം  ഞാനാരുടെയുമല്ലാതെ  ആരുമെന്നുടെതല്ല  വന്നതൊന്നും കൊണ്ടല്ല  പോകുന്നതൊന്നും കൊണ്ടല്ല  ആരുമില്ല അവലംബം  ആരുമില്ല ആശ്രയം  ഞാനാരുടെയുമല്ലാതെ  ആരുമെന്നുടെതല്ല  ശിംശിപാവൃക്ഷച്ചുവട്ടിലായ്  വിരഹമായി സായന്തനം   വൈദേഹി ആയി മനം സംസാര സാഗരം കടന്ന്   അഹന്തയെന്ന ലങ്കാ ദഹനത്തിനായ്  ചൂടാമണിയും അംഗുലീയവുമായ്  വരുമോ ദൂതുമായി വരുമോ  രാവേറെ ചെല്ലുമ്പോളായ്  നിലാവിനോടൊപ്പം  സുഗന്ധം പരത്തി അനിലിനൊപ്പം  വഴികാട്ടാനിനി ഉദിക്കുമോ  താരകമിനി വാനിൽ   ആരുമില്ല അവലംബം  ആരുമില്ല ആശ്രയം  ഞാനാരുടെയുമല്ലാതെ  ആരുമെന്നുടെതല്ല  വന്നതൊന്നും കൊണ്ടല്ല  പോകുന്നതൊന്നും കൊണ്ടല്ല  വരുന്നേരം കാണുവാനാകുമോ  കണ്ടുംകേട്ടുമെഴുതാനാവുമോ  ഈ ഹംസ തൂലികയാൽ കാവ്യം  മോഹമെന്ന മാരീച മാൻപേട  വഞ്ചനയുടെ ലാഞ്ചന കാട്ടുമോ  സഞ്ചിത നടുവിൽ  കിഞ്ചിത് മാനസനായ്  ആരുമില്ല അവലംബം  ആരുമില്ല ആശ്രയം  ഞാനാരുടെയുമല...

എന്റെ പുലമ്പലുകൾ - 90

 എന്റെ പുലമ്പലുകൾ - 90  ഈ ജീവിതകാലം സര്‍വ്വരും സ്നേഹിക്കുന്നാരയോ   മരിച്ചു മണ്ണാകിലും നിന്നെ  പ്രണയിക്കുന്നിതാ ഞാനും   എന്നുമുതലാണോ കണ്ടുമുട്ടിയതന്നേ  അത് കൃത്യമായ് ബോധ്യമായിരുന്നു  പ്രണയിക്കാനും പ്രണയിക്കപ്പെടുവാനും  ഈ ജീവിതമെന്നത് വളരെ കുറവല്ലോ ചിന്തേരിട്ടു മിനിക്കുക ഓർമ്മകളെ ചിതയെടുക്കുമവസാന നേരമായെങ്കിലും   പങ്കുവെക്കുകയീചിന്തതൻ നോവിനേ  ഒരിക്കലെങ്കിലുമറിയട്ടെയീ ലോകം  അവസാന ശ്വാസം വരേക്കുമീ ഞാനെല്ലാം   നിനക്കായ് സമർപ്പിച്ചിരുന്നുവെന്നറിക   മരിക്കുന്നുയെത്രമേൽ  നിനക്കായിന്നും  അതമേൽ പ്രണയിക്കുന്നു നിന്നെ സഖേ     പ്രാപ്യമാമോർമ്മ ചിമിഴിൽ നിന്നും  പ്രതിധ്വനിക്കട്ടെ എന്റെ ഗീതികൾ  പ്രാണനേക്കാളും അമൂല്യമായി വേറെന്ത്   പ്രണയിക്കുന്നു നിന്നെ ഞാൻ മരിച്ചാലും  നിന്നെ സൂക്ഷിച്ചിരിക്കുന്നു ഹൃദയത്തിൽ  മിടിക്കുന്നുണ്ടെപ്പോഴും ധമനികളിൽ  എങ്ങിനെ ഞാൻ വേർപെടുത്തും നിൻ നാമം എന്റെ മനസ്സിൻ സുവർണ്ണ ചിത്രങ്ങളിൽ   മോഷ്ടിച്ചെടുത്തു എന്നിൽ നിന്നും നിന്നെ...

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ....

 ഹരേ  കൃഷ്ണാ ഹരേ കൃഷ്ണാ  ഹനിക്കുക തൃഷ്ണയെല്ലാം മ്മ ഹൃദയ വാസാ കൃഷ്ണാ  ഹയമേധാസമർപ്പിക്കുന്നിതാ  മാലകറ്റുക മായയെല്ലാം  മാനസ ചോരനേ ഹന്തമീ അഹന്തയകറ്റു   ഹേ മധുസൂദന മുരാരേ .. ഹരേ  കൃഷ്ണാ ഹരേ കൃഷ്ണാ  ഹനിക്കുക തൃഷ്ണയെല്ലാം വൈര്യം പതിച്ച നിൻ  മകുടമല്ല വേണ്ടു  വൈര്യമകറ്റുക   വൈരാഗിണിയാണു ഞാൻ    ഹരേ  കൃഷ്ണാ ഹരേ കൃഷ്ണാ  ഹനിക്കുക തൃഷ്ണയെല്ലാം കാഷായമണിഞ്ഞില്ല  കായമെല്ലാം നിന്നിലർപ്പിച്ചു  കായാമ്പു വർണ്ണ നിന്നിലലിയാൻ  കാംഷിക്കുന്നു നിൻ സാമീപ്യം  ഹരേ  കൃഷ്ണാ ഹരേ കൃഷ്ണാ  ഹനിക്കുക തൃഷ്ണയെല്ലാം നീ എൻ തമ്പുരുവിൽ  വിരൽ തൊടുമ്പോൾ  ആ നാദ ധാരയയിൽ  അലിഞ്ഞു ചേരുന്നു  ഹരേ  കൃഷ്ണാ ഹരേ കൃഷ്ണാ  ഹനിക്കുക തൃഷ്ണയെല്ലാം രാധയായി ധാരയായ്  രുഗ്മിണിയായ് രമിക്കുന്നു  ഭാമയായ് ഭ്രമിക്കുമെന്നേ  മീരാ മാനസയാക്കുകില്ലേ     ഹരേ  കൃഷ്ണാ ഹരേ കൃഷ്ണാ  ഹനിക്കുക തൃഷ്ണയെല്ലാം കൃഷ്ണാ കൃഷ്ണാ കൃഷ്ണാ  കൃഷ്ണാ കൃഷ്ണാ കൃഷ്ണാ .... ജീ ആർ കവിയൂർ  02 .0...