വേരുകളില്ലാത്ത വൃക്ഷം
വേരുകളില്ലാത്ത വൃക്ഷം
മണ്ണിന്റെ മാറിൽ ഇടമില്ലാതെ
മരമൊന്ന് നിൽക്കുന്നു തനിയെ,
കാറ്റിന്റെ കൈകളിൽ ചാഞ്ഞാടുമ്പോഴും
കണ്ണുകളിൽ കാടിന്റെ ഓർമ്മ.
വേരുകൾ തേടി താഴേക്കിറങ്ങിയ
നിശ്ശബ്ദമായൊരു നീണ്ട നിഴൽ,
തൊട്ട മണ്ണെല്ലാം അന്യമായപ്പോൾ
തണലിനുപോലും വീടില്ലാതായി.
പഴയൊരു പക്ഷി വന്നിരുന്നു,
കൂടൊരുക്കാൻ കൊമ്പുകൾ തിരഞ്ഞു;
ഇലകളിൽ ശേഷിച്ച പച്ചപ്പിനുള്ളിൽ
പിറന്നകാലം മാത്രം പാടിനിന്നു.
വേരുകളില്ലെങ്കിലും വൃക്ഷത്തിന്
വാനിലേക്കുയരാൻ മോഹമുണ്ടായിരുന്നു;
മണ്ണിൽ നഷ്ടപ്പെട്ട ബന്ധങ്ങളെല്ലാം
മനസ്സിൽ വേരുകളായി വളർന്നു.
രചന: ജീ ആർ കവിയൂർ
09-09-2026
(തിരുവല്ല, കവിയൂർ)
Comments