രവിഉണരും മുൻപേ

രവിഉണരും മുൻപേ
രവിഉണരും മുൻപേ
കവി ഉണർന്നെഴുതി,
കവിത വിരിഞ്ഞു—
വാനം തുടുത്തു ചുവന്നു.

കിളിക്കൂട്ടങ്ങൾ പാടിയിറങ്ങി,
വാനം നോക്കി പറന്നുയർന്നു,
അകലങ്ങളിലന്നത്തിനായ്
ചിറകുകൾ നീട്ടി പറന്നു.

നദിയൊഴുകി താലോലം,
പുളകം കൊണ്ടു കരയാകെ;
പുൽമേടുകളിൽ മേഞ്ഞുനടന്നു
കാലികളും ഇടയരും.

മലകളെ തൊട്ടുരുമ്മി
കാറ്റ് സുഗന്ധം പകർന്നു;
മുളങ്കാട്ടിലൂടെ മൂളിയകന്നു,
മോഹനരാഗം മുഴങ്ങി എങ്ങും.

പ്രകൃതിയാകെ പ്രതിധ്വനിച്ചു,
സന്ധ്യയുടെ വരവോടെ
ആകാശമേഘങ്ങൾ
കാവിയുടുത്തു.

ഇതെല്ലാം കണ്ടും കേട്ടും
മെല്ലെ നടന്നു—
പതുക്കെ വാക്കുകളുടെ വഴിതേടി...

അപ്പോഴും
ജി. ആർ. നടന്നുകൊണ്ടേയിരുന്നു...

രചന: ജീ ആർ കവിയൂർ
07-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ