ശ്രീരാഗമേ
ശ്രീരാഗമേ
സാരംഗി ശ്രുതി മീട്ടുമ്പോൾ
താനെ മൂളിയ രാഗമേ എൻ
ഹൃദയം മിടിക്കും ഭാവമേ
അനുരാഗമേ ശ്രീരാഗമേ.
നീലാംബരി നിലാവിൽ നീ
തൂകിയ മധുരസ്വപ്നമേ,
മൗനമാം വീണയിൽ മെല്ലെ
പെയ്തിറങ്ങിയ സംഗീതമേ.
മിഴികളിൽ തെളിയും നാളം
മനസ്സിൽ വിരിയും പൂവായ്,
നിന്നോർമ്മ തഴുകും നേരം
നിശ്വാസം പോലും ഗാനമായ്.
ചാരെയായ് നീ വരുമ്പോൾ
ചന്ദ്രിക ചിരിക്കും രാവിൽ,
നീയെന്ന മധുരനാമം
തേൻതുള്ളിയായ് എൻ ചുണ്ടിൽ.
സാരംഗി ശ്രുതി മീട്ടുമ്പോൾ
താനെ മൂളിയ രാഗമേ എൻ
ഹൃദയം മിടിക്കും ഭാവമേ
അനുരാഗമേ ശ്രീരാഗമേ.
രചന: ജീ ആർ കവിയൂർ
08-09-2026
(തിരുവല്ല, കവിയൂർ)
Comments