എന്നോ എവിടെയോ

എന്നോ എവിടെയോ
എന്നോ എവിടെയോ
എപ്പോഴോ കേട്ടു മറന്ന
ഈണത്തിൻ താളത്തിൽ
തുടികൊട്ടി നെഞ്ചകം തുടിച്ചു...

അറിയാതെ അറിയാതെ
മൂളിപ്പാടി പാട്ടിൻ സ്വരം,
കൂടെപ്പാടാൻ കുയിലുമുണ്ടല്ലോ,
ശ്രുതിമീട്ടാൻ ചീവീടുമുണ്ടല്ലോ.

കാറ്റിന്റെ കൈവിരൽ തൊട്ടപ്പോൾ മെല്ലെ
പൂത്തുലഞ്ഞു മനസ്സിൻ ചില്ല,
ഓർമ്മകൾ തൻ പട്ടുനൂലിഴ കോർത്ത്
ഓമനിക്കാൻ ഒരു മോഹം വീണ്ടും.

മറന്നുപോയൊരു കാലത്തിൻ തീരത്ത്
മറവിയിലാഴ്ന്നൊരു പൂവായ്,
മനസ്സിന്റെ മുറ്റത്ത് ഇന്നുമാ ഗന്ധം
മധുരമായ് പടരുന്നുവല്ലോ...

പഴയൊരു സന്ധ്യതൻ കനവുകൾ പോലെ
കൺകളിൽ പെയ്യുന്നു രാഗങ്ങൾ,
പാടാത്ത പാട്ടുകൾ ചുണ്ടിൽ വിടർന്നു
പാറുന്നു വാനിൽ ശലഭമായ്...

നിലാവിൻ നൂലിഴ തൊട്ടുണർത്തുമ്പോൾ
നിദ്രയിലാഴ്ന്നൊരു വീണ,
അറിയാത്ത ഏതോ ജന്മത്തിൻ ഓർമ്മ
അരികിലായ് വന്നണയുന്നു...

എന്നോ എവിടെയോ
എപ്പോഴോ കേട്ടു മറന്ന
ഈണത്തിൻ താളത്തിൽ
വീണ്ടും തുടിക്കുന്നു നെഞ്ചകം മെല്ലെ...

രചന: ജീ ആർ കവിയൂർ
08-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ