ചന്ദ്രനും ആമ്പലും

ചന്ദ്രനും ആമ്പലും
നീലാകാശച്ചില്ലയിൽ വെള്ളിത്തിരി തെളിഞ്ഞു,
നീരാഴിയിൽ ആമ്പൽ മിഴിയിതൾ വിടർത്തി,
മന്ദമാരുതനൊരു സുഗന്ധമായി വന്നപ്പോൾ,
മൗനത്തിൻ ഭാഷയിൽ ഹൃദയങ്ങൾ ചേർന്നു.

താരങ്ങൾ ചിതറിയൊരു രാത്രിത്തടാകത്തിൽ,
കുളിർനിലാവിൻ കിരണം ഇതളുകളിൽ വീണു,
നാണത്താൽ കുനിഞ്ഞൊരു പൂവിൻ കവിളിൽ,
വെളിച്ചത്തിൻ ചുംബനം സ്വപ്നമായി നിന്നു.

ദൂരത്തിന്റെ വേദന അറിയാതെ നിന്നാലും,
അരികിലെത്താത്തൊരു ബന്ധമുണ്ടായിരുന്നു,
ആകാശവും ജലവും വേറെയായിരുന്നിട്ടും,
ഒരേ സൗന്ദര്യത്തിൻ കാവലാളായി അവർ.

പുലരിയുടെ പൊൻവിരൽ ജലത്തിൽ തൊടുമ്പോൾ,
മാഞ്ഞുപോയി രാത്രിയുടെ വെള്ളിവരകൾ,
പിരിയുന്ന നിമിഷവും സ്നേഹമായ് മാറി,
വീണ്ടുമൊരു രാവിനായ് കാത്തിരുന്നു ഹൃദയം.

ജീ ആർ കവിയൂർ 
09 09 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ