പഴവങ്ങാടിയിലെ ഗണനാഥാ,
പഴവങ്ങാടിയിലെ ഗണനാഥാ,
പുന്നമരച്ചോട്ടിൽ അമരും
പഴവങ്ങാടിയിലെ ഗണനാഥാ,
പാർത്തേൻ വിഘ്നങ്ങളൊഴിക്കണേ,
പാദാരവിന്ദത്തിൽ ചേർക്കണേ.
കരിമുകിൽ വർണ്ണനേ, കരുണാമയനേ,
കൈതൊഴുതീടുന്നു ഗണപതേ,
തുമ്പിക്കൈയാലെന്നെ തലോടണേ,
തുണയായ് എന്നും കൂടണേ.
മോദകമധുരം നേദിക്കുമ്പോൾ,
മനസ്സിലെ മോഹങ്ങൾ പൂവണിയേ,
താളവും മേളവും മുഴങ്ങിടുമ്പോൾ,
തിരുമുഖം കാട്ടി അനുഗ്രഹിക്കണേ.
ആനന്ദരൂപനേ വിഘ്നേശ്വരാ,
അജ്ഞാനമാകുന്ന ഇരുളകറ്റണേ,
എൻ ജീവിതവീണയിൽ ശ്രുതിയായ്,
എന്നുമെൻ ഹൃദയത്തിൽ വാഴണേ.
പുന്നമരച്ചോട്ടിൽ അമരും
പഴവങ്ങാടിയിലെ ഗണനാഥാ,
പാർത്തേൻ വിഘ്നങ്ങളൊഴിക്കണേ,
പാദാരവിന്ദത്തിൽ ചേർക്കണേ.
ജീ ആർ കവിയൂർ
09 09 2026
( തിരുവല്ല, കവിയൂർ)
Comments