മണ്ണിലെ സ്വർഗ്ഗം

മണ്ണിലെ സ്വർഗ്ഗം

സ്വർഗ്ഗരാജ്യത്തിൻ മനോഹര കഥകൾ,
കേൾക്കുവാനേറെ കൗതുകം തോന്നും.
മരണമെത്തുമ്പോൾ വിടരുമെന്നോതും
നന്മകൾ തേടും മാനവചിന്ത.

ആയുസ്സൊടുങ്ങാൻ കൊതിക്കില്ലാരും,
ഭൂമിതൻ ചന്തം മാടിവിളിക്കെ.
പുഞ്ചിരി തൂകും പൂക്കളെ പുൽകി
ശാന്തമായ് വാഴാൻ ആശിപ്പൂ മർത്യൻ.

കണ്ണീരകറ്റും കാരുണ്യമെല്ലാം
മണ്ണിൽ വിതച്ചാൽ മോക്ഷമുദിക്കും.
വേറൊരു ലോകം തേടിടേണ്ടിനി,
സ്നേഹമുള്ളിടം തന്നെയീ സ്വർഗ്ഗം.

രചന: ജീ ആർ കവിയൂർ
08-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ