Posts

Showing posts from July, 2025

നിലാവ്

നിലാവ് നീർമിഴികൾക്ക് ചന്ദന ഗന്ധം പാതിരാവിൽ വിടർന്നൊരു കിനാവ് നീലാകാശ ചാരുതയിലാകെ മനം മൗന തണലിൽ നിൻ സാമീപ്യം നിൻ ചിരിയിൽ കനിവുണർന്നു തുമ്പിപോലെ ഹൃദയം പാറി നക്ഷത്രങ്ങൾ കണ്ണടച്ചു തുറന്നു കാറ്റിൽ നിൻ സാന്നിധ്യമറിഞ്ഞു ചന്ദ്രപ്രഭയിൽ സ്വരം തേടിയെൻ ഉള്ളം കാഴ്ചകളിൽ നീ മാത്രം നിറഞ്ഞു നിഴലുകൾ പിന്നിലെ നടന്നു മെല്ലെ മനസ്സിൽ സ്നേഹമുണരാൻ തുടങ്ങി ജീ ആർ കവിയൂർ 15 07 2025

കോടമഞ്ഞിലെ മൗനം ( ലളിത ഗാനം)

കോടമഞ്ഞിലെ മൗനം (ലളിത ഗാനം) മനസ്സിൻ മാനത്ത് നിന്നും മിഴിനീർ തുള്ളികൾ പെയ്‌ത് മലരും കിളിയും കിനാവും മുങ്ങുന്നു കോടമഞ്ഞിൽ ചില നിമിഷങ്ങൾ പാറിനിഴലിൽ ചിലത് പാതിരാക്കാറ്റിനു പിന്നിൽ നീ പറയാതെ പോയ വാക്കുകൾ മറയുന്നു ഈ മൂടൽ മഞ്ഞിൽ വിരലിൽ വിരിഞ്ഞൊരു തുമ്പിയായും മലരായ് നിൽക്കുന്നു നിശബ്ദമായി ഹൃദയത്തിലുണ്ടായ താളമെന്നോ വേറൊരു ഗാനമാവുന്നു സ്വയം ജീ ആർ കവിയൂർ 14 07 2025

പുഴയുടെ തീരത്ത്

പുഴയുടെ തീരത്ത് പുഴയുടെ തീരത്ത് നീലവെളിച്ചത്തിൽ പകലുകൾ ഓടുങ്ങുന്നു, ഇളംതണൽ കാറ്റിൽ ഇലകൾ നൃത്തമാടുന്നു. മണമുള്ള കായ്കളിൽ ചെറു പുഴു തഴുകുന്നു, ചീവിടുകൾ ശ്രുതി മീട്ടുമ്പോൾ മണ്ഡൂപങ്ങൾ കച്ചേരി നടത്തുന്നു. മണ്ണിന്റെ മണം പേറുന്ന കാവ്യങ്ങൾ, പിറവിയുടെ നോവിൽ സംങ്കടം പെയ്യുന്നു. കടലാസുകളിൽ അക്ഷരങ്ങളുടെ കളിയാട്ടം, തണൽ കവിളിൽ പൂക്കളുടെ സ്പർശം. ചോലമരക്കടയിലെ മർമ്മരങ്ങൾ ശാന്തം, കുളിരെണുക്കൾ വീഴുന്നു കൺതടങ്ങളിൽ. അമ്പരപ്പിൻ നിമിഷങ്ങൾ പാറയിൽ പതിയുന്നു, ഒരു പതിയെ വരുന്ന സൂര്യൻ ചുംബിക്കുന്നു. ജീ ആർ കവിയൂർ 13 07 2025

ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ

ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ  തിളങ്ങും  ഊഴിയിൽ ആനന്ദം നൽകും ദർശന പുണ്യം ഉദയനാ പുരംക്ഷേത്രം പളനിക്ക് തുല്യം ഉന്മേഷം പകരും ദിവ്യ തേജസ്സാം സുബ്രഹ്മണ്യം സ്വാമി വാഴുമിടം  വൈക്കത്തപ്പനെ കണ്ട് വണങ്ങുന്നവർ  വൈകാതെ ഉദയനാപുരത്ത് ദർശനം നടത്തുകിലെ പൂർണമാവു അനുഗ്രഹം ശ്രീ ശിവശങ്കരൻ്റെയും ശ്രീ മുരുകൻ്റെയും ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ  തിളങ്ങും  ഉന്മേഷം പകരും ദിവ്യ തേജസ്സാം സുബ്രഹ്മണ്യം സ്വാമി വാഴുമിടം  പണ്ട് ചേര രാജാവ് ദേവിക്കായ്  പണിത അമ്പലത്തിൽ ബാല മുരുകനെ കുടിയിരുത്തിയ കഥ ഏറെ പ്രസിദ്ധം വൃശ്ചികമാസത്തിലെ അഷ്ടമിക്കിവിടെ ഉത്സവം  ഉദിച്ചൂയരും സൂര്യ കിരണങ്ങളാൽ  തിളങ്ങും  ഉന്മേഷം പകരും ദിവ്യ തേജസ്സാം സുബ്രഹ്മണ്യം സ്വാമി വാഴുമിടം  ജീ ആർ കവിയൂർ 13 07 2025

മിഴിയാഴം പ്രണയം

മിഴിയാഴം പ്രണയം  നീ മിഴികളിലേയ്ക്ക് ഒരുനേരം പ്രണയമഴയായി വീഴുമോ വീണ്ടും നിൻ നിഴലിൽ ഞാനൊരു സ്വപ്നമായ്  വിരിയാനാവുമോ എന്നിൽ പൂവണിയുമോ? നീ പോയ വഴികളിൽ പാടുന്നു ഇന്നും ചുണ്ടിൽ കാതിലാകെ വെണ്മധുരം ഓർമ്മകളാകെ വീണയിൽ തീർക്കാം സന്ധ്യയുടെ മൃദുസ്വരമായീ നീ വരുമോ നീ വരുമോ മിഴിയിയാഴത്തിലായ്  പ്രണയം നിറയെ പെയ്യും നിമിഷം ഞാനിരിക്കും കാറ്റിൻ നിഴലിൽ നീ വരുമെന്നൊരു പ്രതീക്ഷയായി… നീ പറഞ്ഞ വാക്കുകൾ മഴയുടെ രാഗം നിറമറിയാതെ തെറ്റിപ്പോയ വഴികളിൽ  ഒറ്റപെട്ട വെളിച്ചം വിതറും വേളകളിൽ അവസാനമായി നിന്റെ പേര് മാത്രം നീ പെയ്യുമോ വീണ്ടും ഈ ഹൃദയത്തിൽ മഴയായ് തളിർ കൊഴിഞ്ഞ വസന്തത്തിൽ ഞാനാകുമോ നീ കാണാതെ പോയ ഒരു കവിതയുടെ അവസാന വരിയിത്… ജീ ആർ കവിയൂർ 13 07 2025

മൃദുനാദം

മൃദുനാദം  നിൻ പാട്ടിൽ മയങ്ങാത്തവരുണ്ടോ ഇന്ദ്രനും ചന്ദ്രനും ഇന്ദീവരാക്ഷനും പിന്നെ പാമരനാമെൻ്റെ കാര്യം പറയാവതുണ്ടോ അല്ലയോ മാളോരെ? കാറ്റിൻ കിനാവിൽ ഒരുരാഗമാകെ വേനൽപാടവും വണ്ടു മൂളലും പോലെ പുലരിയിലേന്നൊരു മുത്ത് പോലെ മനസ്സിൽ പാടുന്നു നിൻ മൃദുനാദം മിഴിയിലോലമാകുന്നു നിന്നുടെ സ്വരമാകെ ഓർമയിലെ വെളിച്ചം വിതറുന്നു ചന്ദനസന്ധ്യയിൽ തളിരായി പിറന്നു ഹൃദയതാളത്തിൽ ഞാൻ നീയാകുന്നു. ജീ ആർ കവിയൂർ 13 07 2025

അരികിൽ വരൂ... (ലളിത പ്രണയഗാനം)

അരികിൽ വരൂ... (ലളിത പ്രണയഗാനം) അരികിൽ വരൂ, അടുത്തു വരൂ, ആത്മാവിന്റെ സംഗീതമായ് പടരൂ. നിന്റെ കാതിൽ ഞാനൊരു പാട്ടായി, മൌനരാഗ വീചിയായ് ഒഴുകി വരൂ. പുലരിയിലെ മങ്ങിയ വെളിച്ചത്തിൽ, നിൻ ചിരിയാകെ ഞാൻ ഉണരുന്നു. എന്നിലെ നീയും, നിന്നിലെ ഞാനും, ഒരു ഹൃദയത്തിൻ സ്വരങ്ങളാവുന്നു. കണ്ണുകളുടെ നിശ്ശബ്ദതയിൽ, പറയാതെ വാക്കുകൾ പാടുന്നു. നിലാവിൽ കൈകോര്‍ത്ത നിമിഷങ്ങൾ ജീവിത വസന്തമാകെ മലരണിയുമല്ലോ ജീ ആർ കവിയൂർ 12 07 2025

കൈവിരൽ

കൈവിരൽ അലഞ്ഞുതിരിയുന്ന ചിന്തകളിലേക്ക് വിരൽ ചൂണ്ടി, മുറ്റത്തെ ഇലകളിൽ നിന്ന് തണുപ്പ് ഒഴുകി, ഭൂമിയിൽ മൃദുവായി കൊത്തിയെടുത്ത പ്രാർത്ഥനകൾ, കാറ്റിന്റെ താളത്തിൽ വരച്ച ഒരു സ്വപ്നം. ഒരു കുട്ടിയുടെ ആർദ്രമായ പുഞ്ചിരിയിൽ അത് ലയിച്ചു, വർണ്ണങ്ങൾ സ്പർശിക്കുമ്പോൾ നിശബ്ദമായി, തിളയ്ക്കുന്ന വെള്ളത്തിൽ ലയിച്ച ഊഷ്മളത, ക്ഷേത്ര പുഷ്പങ്ങളിലൂടെ പ്രതിഫലനങ്ങൾ പെയ്യിച്ചു. തൂങ്ങിക്കിടക്കുന്ന തൊട്ടിലിന്റെ കയർ പോലെ അത് എത്തി, മങ്ങിപ്പോകുന്ന നിഴലുകളിലൂടെ വൃത്താകൃതിയിൽ കറങ്ങിയ ഒരു ജീവിതം, ഓർമ്മയുടെ തൂവലിൽ സൌമ്യമായി എഴുതിയത്, കൈത്തലം ദുഃഖത്തിന്റെ ഒരു കഥ മന്ത്രിച്ചു. ജീ ആർ കവിയൂർ 12 07 2025

വഴിതെറ്റലുകൾ

വഴിതെറ്റലുകൾ  വാനരേഖകളിൽ നിഴൽ ചിതറുമ്പോൾ ചില ചിന്തകൾ വഴിയറ്റി പോയി തിരിമറിയാൽ കാതലുകൾ കുഴയുന്നു ആശകളുടെ ശബ്ദം മങ്ങുന്നു പ്രതീക്ഷകളെ അകറ്റിയ നിമിഷം തെറ്റായ തീരുമാനങ്ങൾ തളർത്തി തണുത്ത വാക്കുകൾ പാത പൂട്ടി മൗനം ഹൃദയത്തിൽ നിറയുന്നു കാണാതെ പോയ ചില വെളിച്ചം നമ്മുടെ കണ്ണുകൾ തളർന്നപ്പോൾ വെട്ടത്തിനപ്പുറമുള്ള തീപോലെ ജീവിതമൊരഭ്രാന്തം പോലെ ചലിക്കുന്നു ജീ ആർ കവിയൂർ 12 07 2025

ഓർമ്മകളിലെ ചെറു വസന്തം

ഓർമ്മകളിലെ ചെറു വസന്തം” ചെറുപ്രായം ഓർമ്മയുടെ താളം, നിറങ്ങളായൊരുശബ്ദം പോലെ, മഴക്കാലത്തെ കുളിർനീരിൽ കൂട്ടുകാരായി തുമ്പികളും. തോട്ടിൽ ചിരിച്ചുനിന്ന ആമ്പലുകൾ ചെറുകൈകളുടെ ബലത്താൽ പൊട്ടിച്ച നേരം പാടശേഖരത്തിൽ കിളികളും പാടിയതാരെന്നാരറിയും? ചുടുവെളിച്ചത്തിലായ് നീങ്ങി ചെറിയൊരു നിഴൽപോലെക്കൂടി, ഓർമ്മകളിൽ പിൻനിലാവിൻ ചാരുത  പോയ് പോയ നാളുകളിനിയും വരില്ലല്ലോ ?! ജീ ആർ കവിയൂർ 11 07 2025

ഓർമയുടെ വീണ്ണിൽ ( ലളിത ഗാനം)

ഓർമയുടെ വീണ്ണിൽ ( ലളിത ഗാനം) പവിഴദീപിലെ ഇണയാം അരയന്നങ്ങളെ പലവുരു കണ്ട് വിസ്മയം പൂണ്ടു പാടിപ്പറക്കുവാൻ കൊതിപൂണ്ട മോഹങ്ങൾ പറയുവാനാവാതെ പടിയിറങ്ങുന്നേരം. പ്രണയ പ്രതീക്ഷകൾ പെരുകിയിരുന്നു നീലവെളിച്ചത്തിൽ നിന്‍ നിഴൽ തേടി നിശബ്ദമായി ഞാൻ നിന്നിൽ ലയിച്ചു തെന്നലൊരാൾ മെല്ലെ ഓർമയുടെ വീണ്ണിൽ  സ്നേഹമൊരിക്കലും വാക്കുകളായി വരാതെ മിഴികളിലോഴുകുന്ന കവിതയായ് മാറി മനസ്സിന്റെ ആഴങ്ങളിൽ നിലാവായ് പടർന്ന് സ്വപ്നങ്ങളിലേക്കൊരു രഹസ്യപാതയൊരുക്കി  നീ… ജീ ആർ കവിയൂർ 11 07 2025

വെള്ളിയാഴ്ചയും ഗുരുപൗർണമിയും (ഗുരുവിന് സമർപ്പിതമായ ഭക്തിഗാനം)

വെള്ളിയാഴ്ചയും ഗുരുപൗർണമിയും  (ഗുരുവിന് സമർപ്പിതമായ ഭക്തിഗാനം) വെള്ളിയാഴ്ചയുടെ പുലരിയിൽ, ഭക്തിയുടെ താളം നിറഞ്ഞു. മനസ്സിൽ മന്ത്രമൊഴിയുന്നു, പ്രഭാത കിരണങ്ങൾ പൊഴിഞ്ഞു. പാദപദ്മത്തിലേക്ക് പൂക്കളർപ്പണം, പ്രേമത്തിൽ തിളങ്ങുന്ന ദീപങ്ങൾ. ആരതിയുടെ സ്വരം ഉയരുന്നു, ആത്മാനന്ദം ഉണരുന്നു. പൂർണ്ണചന്ദ്രന്റെ വെളിച്ചത്തിൽ, ഗുരുവിന്റെ മഹത്വം തെളിയുന്നു. ഇരുളകന്നു പ്രകാശത്തിൻ്റെ വഴി, ജ്ഞാനദീപം തെളിഞ്ഞിരിക്കുന്നു. ഗുരു ബ്രഹ്മാവും വിഷ്ണുവും, ഗുരു മഹാദേവനും തുല്യൻ. ഗുരുവില്ലാതെ വഴിയില്ല, ഗുരു സ്മരണയാണ് രക്ഷയുടെ തൂണും. നാമം നൂറുതവണ ചൊല്ലിക്കൊണ്ട്, ഗുരുവിന് പ്രണാമം അർപ്പിക്കാം. ഗുരുപൗർണമി പുണ്യദിനത്തിൽ, സ്വയം ഗുരുവിനായി സമർപ്പിക്കാം.  ജീ ആർ കവിയൂർ 10 07 2025

ഉത്സവം

ഉത്സവം ജീവിതമൊരുത്സവമാണ് ജനനം മുതൽ മരണം വരെ മഹാമേളം, പ്രതീക്ഷയുടെ കൊടിയേറ്റയിറക്കങ്ങൾ മരണപാതയിൽ അവസാനിക്കുന്നു. ഹൃദയം വിശ്വാസമെന്ന പന്തലായി, സ്നേഹമഴയിൽ വഴികളിൽ പൂക്കൾ വിരിയും. ഓർമ്മകളാണ് വലിയ തിരുനട, ചിരികളിൽ നാം ദീപം കൊളുത്തും തുടരെ. തെയ്യത്തിൻ താളവും പഞ്ചവാദ്യവും പോലെ, കാലം മുഴുവൻ നാം തുള്ളിയാടണം. ജീവിതത്തെ നന്മയുടെ വഴിയിൽ നയിക്കുമീ  ഓർമ്മയാകുന്നോരോ ഉത്സവവും, ജീ ആർ കവിയൂർ 09 07 2025

ഓർമ്മകളിൽ നിന്ന് (ലളിത ഗാനം)

ഓർമ്മകളിൽ നിന്ന്  (ലളിത ഗാനം) പുൽകിയുണർത്തി നീ  പൂമ്പട്ടു പോലെയാ ഓർമ്മകൾ  പൂനിലാവിന്റെ പട്ടുടുത്ത്  പുതിയ വസന്തത്തിൻ വരവോടെ  പറയാതെ മനസ്സിൽ സൂക്ഷിച്ച  പവിത്രമാം പ്രണയത്തിൽ  പവിഴവും മുത്തും പെറുക്കി  പതുക്കെ കോർത്ത് എടുക്കുമ്പോൾ  പിരിയാതിരുന്നെങ്കിലെന്ന്  പെരുകിവരുമാശകളാൽ  പൂകുന്നു നിൻ മറക്കാത്ത  പട്ടുപോകാത്ത ചിരിയിൽ മയങ്ങി  ജീ ആർ കവിയൂർ 07 07 2025

വെള്ളിയാഴ്ച

വെള്ളിയാഴ്ച ഉച്ചവെയിലിൻ തീരത്ത് കാത്തിരിപ്പിൽ ഒരു ചിരിപോലെയെത്തും വെള്ളിയാഴ്ച! വീണ്ടും ഇടവേള വരുന്നു ദിനവ്യഥ കുറച്ച് മനസ്സിൻ്റെ കിനാവുകൾ മെല്ലെ ചിറകു വിടർത്തി! വാരാന്ത്യത്തിന്റെ വാതിൽ തുറക്കുന്നോ ഇന്ന്? ദൂരെ നിന്നൊരു സ്വപ്നം ചിറകുതാഴ്‌ത്തുന്നു പ്രതീക്ഷയുടെ മണിക്കൂർ നിഴൽപോലെ നീങ്ങുന്നു തളിർമഴയിൽ പാടുന്നു മെല്ലെ ആരുമറിയാതെ മനസ്സേ... മാറാത്ത തിരക്കിൽ ആകാശമില്ലാതെ ചിരിയുടെ വായ്പപോലെ ചെറുപോക്ക് ചിന്തകൾ വെറുതെ പോയ ദിനങ്ങൾക്കൊരു ദിനത്തിൻ വില അറിയുന്നു വെള്ളിയാഴ്ചയെ പോലെ പ്രതീക്ഷയാകുന്നത് രചന ജീ.ആർ. കവിയൂർ 07 07 2025

എഴുതാൻ ... ( ലളിത ഗാനം)

എഴുതാൻ ... ( ലളിത ഗാനം) എഴുതാൻ തുനിഞ്ഞ വരികൾ ഏതോ രാഗത്തിൽ മൂളി വന്നു  തെന്നൽ തൊട്ടകന്നു തണൽ വിരിച്ചു ഓർമ്മകൾ  നിലാവിൻ പുഞ്ചിരിയിൽ മയങ്ങി  നിന്ന നേരം  അറിയാതെ നിൻ  നേർത്ത നിഴലിനായി കൊതിച്ചൊരു കാലം  നിദ്രയിലും വന്നു നിറഞ്ഞു നീ  രാക്കിളികൾ മെല്ലെ കഥ പറഞ്ഞു  രാഗാർദ്രമായി മനം തേങ്ങി  രാവോ പകലോ അറിഞ്ഞതില്ല  രജിത സഞ്ചിതമായി ജനങ്ങളൊക്കെ  ജീ ആർ കവിയൂർ 09 07 2025

ഒറ്റപ്പെടൽ ( ലളിത ഗാനം )

ഒറ്റപ്പെടൽ ( ലളിത ഗാനം ) ഒറ്റയ്ക്ക് നിൽക്കുന്ന പാതയിലെ നിലാവ് മിണ്ടാതെയൊരു നിഴൽ കൂടെ നടക്കുന്നു കണ്ണീരില്ലാതെ ഉളളിൽ പൊട്ടി വീഴുന്നു വാക്കുകളില്ലാതെ ഹൃദയം വരണ്ടുപോയി പകർന്നുവച്ച കനിവ് ഇനി ഓർമ്മകളിൽ തൊടുവാൻ ആര്‍ക്കും സമയമില്ലെന്നേ തോന്നുന്നു സമീപമുള്ള കൈകൾ പലവിധം അകലുന്നു ദൂരെ കേൾക്കുന്ന ചിരികൾ അന്യമായി സ്വപ്നങ്ങളുടെ താളം മാറ്റൊലി കൊള്ളുന്നു ഒരാഗ്രഹം പകർന്ന് ദൂരേക്കകലുന്നു ഒഴുകും മൗനം ഗീതമാകാതെ പോയി തൊടാനില്ലാതെ വിടർന്നൊരു പൂവാണ് ഞാൻ ജീ ആർ കവിയൂർ 07 07 20271

വിളിക്കുന്ന വയൽ

വിളിക്കുന്ന വയൽ വിശപ്പിന്റെ വേദന മറയ്ക്കാൻ, വാക്കുകൾ സഹായിക്കില്ല. നമുക്ക് ഭക്ഷണം ആവശ്യമാണ്, ഒരു പുതിയ ദിവസം കാത്തിരിക്കുന്നു. നിശബ്ദ ചോദ്യങ്ങളുമായി കാറ്റ് ഒഴുകി കടന്നുപോകുന്നു. കുഞ്ഞിൻ കണ്ണുകൾ കാത്ത് ചോദിക്കുന്നു, “വിളകൾ ഒടുവിൽ എപ്പോൾ വരും?” ഒരു ചെറിയ വിത്ത് പോലും വിതയ്ക്കേണ്ടത് അനിവാര്യമാണ്. ഒരു ചെറിയ വിത്ത് പോലും വിതയ്ക്കണം, കാരണം വീട് നമുക്കായി മാത്രമുള്ളതല്ലേ? പാടങ്ങൾ ദൂരെ മനോഹരമായിരിക്കും, പക്ഷേ പരിചരണമില്ലാതെ വീണുപോകും. എല്ലാവരും തുല്യമായി നടന്നാൽ, നാളെക്കായ് പുതിയ അദ്ധ്യായമുണ്ടാകും. ജീ ആർ കവിയൂർ 07 07 2025

ശ്രീ പനയനാർ കാവ്

ശ്രീ പനയനാർ കാവ് ശ്രീദേവി മഹാമായതൻ പ്രഭ സംഗമമല്ലോ ശ്രീ ശ്രീ വലിയ പനയനാർക്കാവിൽ ഭഗവതി തൻ ശ്രീവിലാസങ്ങൾ അറിയിക്കുവാൻരഘുനാഥൻ ശ്രീത്വമറിഞ്ഞ് കുറിക്കുമീ കീർത്തനമല്ലോ   ശ്രീഭദ്രകാളിയെയും പരമശിവനെയും  മഹാഗണപതിയെയും വീരഭദ്രനേയും  ക്ഷേത്രപാലനെയും സപ്ത മാതൃക്കളെയും നാഗരാജാക്കന്മാരെയും നാഗയക്ഷിയമ്മയെയും  പണ്ട് ദ്വാപര യുഗത്തിൽ മഹീശ്വരന്മാർ  പരുമല പനയനാർക്കാവിൽ പ്രതിഷ്ഠിച്ചുവത്രേ പരശുരാമനാൽ നിർമ്മിച്ചു കുടിയിരുത്തിയ  മഹാദേവൻ്റെയും ഉഗ്രസ്വരൂപണികളാം ശ്രീഭദ്രകാളി ,കരിങ്കാളി ,കൊടുങ്കാളി  ഭൂതകാളി ,ദുർഗ കുടികൊള്ളുന്നിവടം ഏറെ പുരാതന പുണ്യസ്ഥലമാം ശ്രീ വലിയ പനയനാർക്കാവിലെന്നും കാര്യസിദ്ധിക്കായി ഭക്തജനപ്രവാഹം തന്നെ  ജി ആർ കവിയൂർ  06 07 2025  

മാനവത്വത്തിന്റെ പ്രകാശം

മാനവത്വത്തിന്റെ പ്രകാശം അത്യാചാരങ്ങൾ ഏറെ സഹിച്ചു, ഇനി വേണ്ട തിന്മയുടെ അഴിച്ചു വിട്ട വികൃതികൾ ഇനി സ്നേഹമഴ പെയ്യട്ടെ, ദ്വേഷം മായട്ടെ വഴികളിൽ. മതം, ജാതി എന്ന പേരിൽ വേർതിരിവ് വേണ്ട, "സമത്വത്തിന്റെ പ്രകാശം എല്ലാ മനസ്സിലും തെളിയണം സേവാനിരതമായതായിരിക്കുക പുരോഗതിയുടെ പാത, ആളൊരാളിലും , സത്യം പുഷ്പിക്കട്ടെ അതിയായ മുല്യമായി. "സ്വാർത്ഥം വിട്ട് സഹകരണം ആക്കട്ടെ ജീവിതതത്ത്വം, അപ്പോഴും ഭാരതം ആയിരിക്കും സത്യമാർഗ്ഗത്തിന്റെ പ്രകാശം." മരങ്ങളിൽ നിന്നും പഠിക്കാം — കൈകോർക്കുക മറുപടി പ്രതീക്ഷയില്ലാതെ, നദിപോലെ ഒഴുകട്ടെ സ്നേഹതാരങ്ങൾ എല്ലാ ദിശകളിലേക്കും. മനസ്സുകളിലെല്ലാം പിറക്കട്ടെ വീണ്ടും മാനവത്വത്തിന്റെ നറുഗന്ധം, ഭൂമിയെ സ്വർഗ്ഗമാക്കുക — അതാണ് ജീവിതത്തിന്റെ സാരാംശം. ജീ ആർ കവിയൂർ 06 07 2025

ഏകാന്ത ചിന്തകൾ - 244

ഏകാന്ത ചിന്തകൾ - 244 പ്രതീക്ഷയുടെ പ്രഭയിൽ നിശ്ശബ്ദതയിൽ ദൈവം പൂക്കുന്ന പ്രാർത്ഥനയായ് നിൽക്കുന്നു, അദൃശമായ കൈകളാൽ വിധിയുടെ വഴി തിരുത്തുന്നു. പ്രതീക്ഷയുടെ വിളക്കേന്തി കനലായി നാം നയപ്പെടുന്നു, കണ്ണുകൾ കാണാതിരുന്നാലും നേരം തെളിയുന്നു. പ്രണയം ഒപ്പം താമസിക്കുന്നതല്ല — ജീവിക്കാൻ വേണ്ടത് ഒരാളാണ്, സ്വരം കൂടാതെ നിലാവിൽ പാടുന്നത് അതിന്റെ സംഗീതം. ക്ഷമയുടെ കാതിൽ താളമിട്ടു ഹൃദയം തുറക്കുന്നൊരു കാവ്യമാണ്, ശബ്ദമില്ലായ്മയിൽ പോലും ദൈവം ഉറങ്ങി കിടക്കുന്നതല്ല. തണലിൽ വിരിയുന്ന പുഷ്പങ്ങൾ പോലെ ചിലർ, പകൽകണ്ണീരിന്റെ നടുവിൽ പുഞ്ചിരിയാകുന്നവർ ചിലർ. മാറ്റം മറ്റുള്ളവരിൽ കാണാൻ മുൻപ്, അതിനെ സ്വന്തം ഉള്ളിൽ വളർത്തുക, പകലിനെ തേടി രാത്രിയും വിശ്രമം ഉപേക്ഷിക്കുന്നു. ജീ ആർ കവിയൂർ 06 07 2025

ഏകാന്ത ചിന്തകൾ - 243

ഏകാന്ത ചിന്തകൾ - 243 ഒരു മാതൃകാ വിദ്യാർത്ഥി വിശാലമായ അറിവ് മനസിലേറ്റിയവൻ, വിദ്യയുടെ വെളിച്ചത്തിൽ പടർന്ന് നിലകൊള്ളുന്നു. മനസ്സിനൊപ്പം ഹൃദയവും ഉണർത്തിയതാണ്, പുസ്തകത്തിലേക്കും ജീവിതത്തിലേക്കും നോക്കുന്നു. ആത്മാർത്ഥതകൊണ്ടും കരുത്തുകൊണ്ടും, പ്രതിസന്ധികൾ നേരിടും ധൈര്യത്തോടും. കരുതലോടെ ചേർന്ന് നിൽക്കുമവൻ, സുഹൃത്തുക്കളോട് സൗഹൃദം പുലർത്തുന്നു. രാവിലെങ്കിലും രാത്രിയിലങ്കിലും സമർപ്പിതൻ, സത്യസന്ധത പാതയായി സ്വീകരിച്ചിരിക്കുന്നു. വിനയം നിറഞ്ഞ മനസോടെ മുന്നേറുമ്പോൾ, പൊതു ജീവിതത്തിൽ മാതൃകയാകുന്നു. ജീ ആർ കവിയൂർ 06 07 2025

ഏകാന്ത ചിന്തകൾ - 242

ഏകാന്ത ചിന്തകൾ - 242 ചിരിയും കണ്ണീരും  ചിരി വിടരുന്നു പ്രഭയുടെ പോലെ, കണ്ണീര്‍ തുളുമ്പുന്നു നിശയുടെ പോലെ. ഒന്ന് കവിളുകളില്‍ പുഞ്ചിരിയാകുന്നു, മറ്റൊന്ന് മൗനത്തില്‍ നനവാകുന്നു. വേറിട്ട വഴികളിലൂടെ സഞ്ചാരം, ഒറ്റസമയം കാണപ്പെടാൻ പാടില്ല. എങ്കിലും കൂടിയാൽ ആ നിമിഷം, ഹൃദയത്തിലെ ഏറ്റവും ദുർലഭം. കണ്ണീരിലൊരു ചിരി വിരിയുമ്പോള്‍, ചിരിയിലൊരു വേദന കലകുമ്പോള്‍ അത് ജീവിതത്തിന്‍റെ സംഗീതം, നിശബ്ദതയിൽ ഒരു കിനാവ് പോലെ. ജീ ആർ കവിയൂർ 01 07 2025

ഏകാന്ത ചിന്തകൾ - 241

ഏകാന്ത ചിന്തകൾ - 241 അപമാനം ആത്മാവിൽ പാടുകൾ കുറിയ്ക്കും, മൗനം പലതും ഹൃദയത്തിൽ വിളിച്ചോതും. തോൽവികൾ പുതിയ വെളിച്ചം കാണിക്കും, വേദന അനന്തര വിജ്ഞാനം നലകും. തണുത്ത നോട്ടം ഉൾക്കൊള്ളേണ്ട ശക്തി സൃഷ്ടിക്കും, ഒറ്റയാത്ര ധൈര്യം വളർത്താൻ സഹായിക്കും. കണ്ണീരും മറഞ്ഞ സത്യങ്ങൾ പുറത്തെടുത്തു കാണിക്കും, പ്രതിസന്ധികൾ മനസ്സിൽ സഹനത്തിന്റെ ദീപം തെളിക്കും. കഠിനസത്യം പാഠങ്ങളായി മാറും, മുറിവുകൾ മായാത്ത ഓർമ്മകൾ പറയും. പുസ്തകത്തിൽ നിന്ന് പഠിക്കാത്തതെല്ലാം ദുഖം പഠിപ്പിക്കും, ജീവിതം തന്നെ ആധ്യാത്മിക ഗുരുവാകും. ജീ ആർ കവിയൂർ 30 06 2025

കുതിര: ഒരുകാഴ്ച”

കുതിര: ഒരുകാഴ്ച” ഓടുന്നു ലോകം, ലക്ഷ്യങ്ങൾ മറന്നു, ചിന്തകൾ ചുവട്ടിൽ ചിതറുമ്പോൾ. കണ്ണുകളിൽ തെളിയുന്നത് പൊടിക്കാറ്റ്, നിറവില്ലാത്തതെല്ലാം വരച്ച ഭൂപടം. കുതിര പോലെ നമ്മളും മുന്നോട്ട്, ആത്മത്തിന്റെ ചുമടുമായി നിശ്ശബ്ദം. പുറമെ കുതിപ്പ്, ഉള്ളിൽ വിഷാദം, ഹൃദയം കുത്തനെ പകർന്ന് പോകുന്നു. ഒരുതിരികിലും നമുക്ക് ഇടയാകുന്നു, സത്യമെന്ന ഒറ്റദിശ കാണാതെ. നിലവിളികൾ മിഴിയിലൂടെ ഒഴുകുന്നു, ജീവിതം ഒരു മൂടിക്കെട്ടിയ യാത്ര തന്നെ. ജീ ആർ കവിയൂർ 04 07 2025 

ഗാനം മഴയുടെ നിൻ സ്നേഹതാളം

ഗാനം  മഴയുടെ നിൻ സ്നേഹതാളം പല്ലവി: മഴയുടെ സ്നേഹതാളം, ഹൃദയതന്തികൾ മീട്ടി, ഓർമ്മകളിൽ തുളുമ്പിയ രാഗം, എന്നിലേക്കായ് പടർന്നു നീ… അനുപല്ലവി: പ്രകൃതിയുടെ മടിയിൽ സൂര്യൻ ഉണർത്തി, ചന്ദ്രൻ ഉറക്കിമെല്ലെ, കൺ ചിമ്മിത്താരകങ്ങൾ സ്വപ്നവീഥി ഒരുക്കി… ചരണം 1: ഏകാന്തതയുടെ മൗനദ്വീപിലായ്, കനിവായ് നിൻ ചിന്ത വിരുന്നൊരുക്കി, നിഴലും വെളിച്ചവും ചേർന്നു, ഒരു സമ്പൂർണ്ണ ഗാനമായ് – ഞാനും നീയും… ചരണം 2: നീ വന്നൊരുവേളയിൽ അനുരാഗം കനിഞ്ഞു, മിഴിയിലാത്മഭാവം ഒരുങ്ങി, പാടിയ മൊഴികൾ പകലാകെ മാറ്റൊലിയായി, നാം വരച്ചൊരു കാവ്യമായ് തീർന്നു… ജീ ആർ കവിയൂർ 04 07 2025

വിഷയം : തറവാട്

വിഷയം : തറവാട് (1) തറവാടിൻ്റെ മുറ്റത്ത് നിഴലുകൾ നടക്കുന്നു, ചുമരുകളിൽ പഴയ പാട്ടിൻ ഗീതമൊഴുകുന്നു. നിലാവിൻ ചെരുപ്പടികളിൽ മുത്തശ്ശിതൻ മുക്കൂട്ട് തൈലത്തിൻ ഗന്ധം, വെറ്റില നൂറ് തേയ്ക്കും ശബ്ദം കേൾക്കാം, കിഴക്കുമുറിയിൽ നില വിളക്കിന്നും കാത്തിരിപ്പൂ! (2) കടുകും മുളകും കറിവേപ്പിലയും താളിക്കെ പൊട്ടിവിടരും അവൾതൻ ചിരി, നടുമുറ്റത്ത് വീഴും        മഴപോലെ ഓർമ്മയുടെ ജാലകത്തിൽ പതിയുകയാണ്. അടുപ്പിനരികെ കരിഞ്ഞ പാത്രങ്ങൾക്കിടയിൽ പൊൻമണങ്ങളുമായ് പകലുകൾ കരങ്ങൾ വീശുന്നു. മുറ്റത്തെ കുടമുല്ലത്തണ്ടിൽ തുമ്പികൾ പാറും ചുറ്റുപാടുണരുന്നു, പൈങ്കിളികൾ പാടും പാട്ടുകൾ മറുകരകളിൽ കിളികളാവർത്തിക്കുന്നു. വെളിച്ചത്തിൻ തുമ്പിൽ വയസ്സേറും ഓർമ്മകൾ ഉറങ്ങുന്നു, തറവാടെന്നു       പേരുള്ളയീ നിലയമൊരു സ്വപ്നത്തിൻ മണ്ണാണ്. (3) വാൽപ്പുഴുവിൻ്റെ വരിയായ യാത്ര, മറുവാക്കില്ലാതെ മുന്നേറുമൊരറ്റപ്പാത, മൗനത്തിനും കാത്തിരിപ്പിനുമിടയിൽ വെളിച്ചം തീരും ചെറു കനൽപോലെ. കേസും പ്രമാണക്കെട്ടുമായ് വട്ടകണ്ണടയിലൂടെയെത്തി നോക്കുമൊരാൾ കൺകളിലൊരു ചോദ്യമൊഴിയും. കാട്ടിയ കൺമിഴിയിൽ ഭീതിപകരെ, കാരണവരുടെ നോട്ടം കുത്തിനുറുങ്ങുമ്പോഴും...

കാലം വരച്ചിട്ട ചിത്രം

കാലം വരച്ചിട്ട ചിത്രം അപ്പൻ മൂപ്പൻ ആകുമ്പോൾ അപ്പൂപ്പൻ ആവുകയും അമ്മ ഊമയാകുമ്പോൾ  അമ്മൂമ്മയും പിന്നെ അമ്മയും അച്ഛനും ആകുമ്പോൾ മക്കളുടെ സന്തോഷം പറയണോ ജീവിതത്തിൻ കൈപ്പ് അറിയുമ്പോൾ ഓർക്കുന്നു മെല്ലെ ആദ്യത്തെ  ഇരുപത്തി അഞ്ച് വർഷം കുതിരയായ് ഓടി നടന്നു പിന്നീട് അൻപതുവരേ ഭാരം ചുമന്ന് കഴുതയായ് കിതച്ചുംപിന്നെ ഇരുപത്തി അഞ്ച് വർഷം കാവൽ നായായും പിന്നീട് ഉള്ള വർഷങ്ങൾ മൂളിയിരുന്നും  നിരങ്ങിയും കൂമനായി മാറുന്നതിനിടയിൽ കണ്ണടച്ച് പഞ്ചഭൂതങ്ങളിലേക്ക് മടങ്ങുന്നുവല്ലോ കാലം വരച്ചിട്ട ചിത്രം ജീ ആർ കവിയൂർ 01 07 2025

മന മുരളിക ( ഗാനം )

മന മുരളിക (ഗാനം) മഴ മേഘ കംബളം നീങ്ങി മാനത്ത് കണ്ണികൾ പാടിപറന്നു മനസ്സിൻ കണ്ണാടിയിലായ് മന്മഥനവ nute ചിത്രം തെളിഞ്ഞു ഓർമ്മകൾ കുളിർ കോരി  ഓമന തിങ്കൾ പോലെ വിടർന്നു ഒരായിരം പഞ്ചിരിപൂക്കൾ  ഒന്നിങ്ങ് വന്നെങ്കിലെന്നു മനം കൊതിച്ചു  പോയ് പോയ നാളിൻ്റെ  വസന്തം ഇനി വെരുമെന്നു  വല്ലാതെ സ്വപ്നം കണ്ട് വാടികയിലെ കുയിൽ പാടി  ജീ ആർ കവിയൂർ 02 07 2025 

എന്റെ സഹോദരൻ (ഗാനം)

എന്റെ സഹോദരൻ (ഗാനം) സ്നേഹത്തോടെ ചേർന്നൊരു സഹോദരൻ എന്നോട് ദുഃഖത്തിൽ വീണാലും കരുതലായി നിന്നവൻ ബാല്യത്തെ ചിരികളിൽ ഒറ്റയായില്ലെന്തെങ്കിലും വേളയിൽ എത്തിനിന്നു ആശ്വാസമായത് അവൻ പിണക്കങ്ങൾ പകലായും പുഞ്ചിരിയാക്കി തുരന്ന മൗനത്തിൽ സ്നേഹമായി കരുതുമവൻ തകരുന്ന എന്റെ വിശ്വാസം വീണ്ടും ഉയർത്തിയത് നിശ്ശബ്ദമായ കരുത്തിന്റെ ഉറവായിരുന്നത് അവൻ കണ്ണീർ അടങ്ങാതെ വരുമ്പോഴും ചേർന്നു നിന്ന നീളുന്ന രാത്രികൾ കേൾക്കാതിരിക്കാൻ പാടി ജീവിതത്തിൽ പടിയേറി മുന്നേറിയ വഴികൾക്ക് പിറകിൽ ഞാൻ കണ്ടു – ഒരവൻ ഉണ്ടായിരുന്നു കൂടെ അവനെന്നെക്കാൾ മുന്നിൽ നടന്നവൻ എൻ പാതകൾ മുഴുവൻ വെളിച്ചമിട്ടവൻ പക്ഷേ ഒരു വാക്കില്ലാതെ ഓർമകളിൽ എന്നെ കരുതിയ ആ സഹോദരൻ...  ജീ ആർ കവിയൂർ 01 07 2025

മധുര മൊഴി അഴക് ( ഗാനം )

മധുര മൊഴി അഴക് (ഗാനം) മണി മഞ്ചലേറി വന്നൊരു  മനോഹരി മഞ്ജുളാങ്കി  മഴമേഘ കുളിർക്കാറ്റിൽ  മന്ദഹാസ രുചിയുമായ് നിലാവിൽ മധുര മൊഴി അഴക് മലർമണം പൂക്കും വേളയിൽ മന്ദമന്ദം വന്നടുക്കും കുളിർകോരും  മൃദു മധുര ഹാസ ചാരുതയിൽ മയങ്ങി ഉണരും വേളയിൽ മൊഴമുത്തുകൾ ചാറുമ്പോൾ  മിഴികളിൽ തെളിഞ്ഞ കവിത മനസ്സിൻ താഴ്വരങ്ങളിലായ് മെല്ലെ സുഖം പകരുന്നു നിൻ സാമീപ്യം മൗനസാഗരത്തിൽ തരംഗമായ് മരുവുന്നുവല്ലോ ഗഹനതയിൽ മുരളിയുടെ മന്ത്രണത്തിൽ മരണംവരെ പാടുന്നു പ്രണയമായ് ജീ ആർ കവിയൂർ 01 07 2025