ഏകാന്ത ചിന്തകൾ - 219
ഏകാന്ത ചിന്തകൾ - 219
ഉപദേശം പലതും വന്നു ചേരുന്നു,
ഒന്ന് മൃദുവായി വഴി കാട്ടുന്നു.
ഒന്നുകിൽ കണ്ണിന് ആകർഷണം,
മറ്റൊന്ന് ഉയർത്തും ആത്മാവിന്റെ താളം.
ഒരിക്കല്‍ വളരാനും പഠിക്കാനുമാകും,
മറ്റൊന്ന് രൂപം മാറ്റാന്‍ സഹായിക്കും.
എന്തായാലും വ്യക്തമായില്ലെങ്കിലും,
ഉള്ളിലെ സത്യം കേൾക്കാം നമ്മൾക്കും
സ്നേഹമുള്ളതോ കടുപ്പമുള്ളതോ,
ജ്ഞാനമായി മാറിയാൽ സ്വീകരിക്കണം.
ഒരൊറ്റ വാക്കും വഴിയാകുമെങ്കിൽ,
നമുക്ക് തിരഞ്ഞടുക്കാം ശരിയായ വഴി.
ജീ ആർ കവിയൂർ
03 06 2025
Comments