യാദവകുലത്തിൽ ....

യാദവകുലത്തിൽ ജനിച്ചവൻ,
യദുകുലനാഥൻ കൃഷ്ണനല്ലോ!
ലോകക്ഷേമം കാത്തതിന്നായ്,
ഗീതാഗാനം പാടിയവൻ.

അർജുനന്റെ ഹൃദയത്തിൽ,
ധർമ്മവെളിച്ചം ചൊരിഞ്ഞവൻ —
കുരുക്ഷേത്രഭൂമിയിൽ,
നീതിപഥം തെളിയിച്ചവൻ.

കണ്ണുകളാൽ കൃഷ്ണദർശനം,
പാപവിമോചന സായൂജ്യമായ്;
ഒരു കൈയിൽ ചക്രവും ഭംഗിയായി,
മറുകൈ ശംഖനാദം മുഴക്കിയും.

ഗോപികളിൽ മോഹമുണർത്തി,
മുരളിരാഗം പാടിയവൻ;
ഭക്തജനങ്ങൾ കീഴടക്കുന്ന,
വാസുദേവൻ, സാക്ഷാൽ വിഷ്ണുവല്ലോ!

ജീ ആർ കവിയൂർ
30 06 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ