നിലാവിലെ നിശബ്ദത(ശ്രീ ശ്രീ ഗുരുദേവിന്റെ പ്രചോദനം)
നിലാവിലെ നിശബ്ദത
(ശ്രീ ശ്രീ ഗുരുദേവിന്റെ പ്രചോദനം)
നിശബ്ദതയുടെ ആഴത്തിലേക്ക്,
ആത്മാവിൻ യാത്ര തുടങ്ങുന്നു.
ആന്തരിക ശബ്ദങ്ങൾ മാറുമ്പോൾ,
പ്രകാശമേകുന്നു ഒരു ചിന്തയില്ലാത്ത നിലാവ്.
ചിന്തകൾ വരികയുണ്ടാകാം ഇടയ്ക്കിടെ,
ശാന്തതയിലേക്ക് വീണ്ടുമൊരു പാത.
ഒരുദ്ദേശത്തോടെ ഇരിപ്പു തുടരുമ്,
അവസ്ഥ തളരാതെ നേരെ മുന്നേറും.
ഉള്ളിലേക്കൊരു സഞ്ചാരം നീണ്ടുനിൽക്കും,
ശ്വാസവും ധൈര്യവും കൂടെ നിൽക്കും.
അവസാനത്തിൽ താനായി മറയുമ്പോൾ,
നിലവിലായത് ആത്മസ്വരൂപം മാത്രം.
ജീ ആർ കവിയൂർ
26 06 2025
Comments