തിങ്കൾ കലാധരനെ ( സോപാനം ഗീതം )
തിങ്കൾ കലാധരനെ ( സോപാനം ഗീതം )
തൃക്കവിയൂരപ്പാ തിങ്കൾ കലാധരനെ
ത്രി ദോഷങ്ങളൊക്കെയകറ്റി അവിടുന്ന്
തൃക്കൺപാർത്തനുഗ്രഹിക്കേണമേ
ത്രേതായുഗത്തിൽ ശ്രീരാമസ്വാമിയാൽ
പ്രതിഷ്ഠിച്ചു സമ്പൂജിതനെ ശിവനേ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
നിൻ അന്തികെ ശ്രീപാർവതിയും
ശ്രീഗണേശനും ദക്ഷിണാ മൂർത്തിയും
വായു കോണിലായി ആഞ്ജനേയ സ്വാമിയും
ഇവിടെ കുടികൊള്ളുന്നുവല്ലോ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
അവിടുത്തേക്ക് ഭക്തർ
ധാരയും, മുഴുക്കാപ്പും പായസവും അടിമകിടത്തലെന്നി വഴിപാടുകൾ നടത്തുമ്പോൾ
ഹനുമാൻ സ്വാമിയ്ക്ക് അവൽപന്തിരുനാഴിയും
വടമാലയും നേദിക്കുന്നുവല്ലോ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ധനുമാസത്തിലെ തിരുവാതിരനാളിൽ
തൃക്കൊടിയേറ്റ്
പത്തുനാൾ നീളുന്ന ഉത്സവം
അവിടുന്നു രണ്ടുമുതൽ ആറുവരെ ഉത്സവദിനങ്ങളിൽ ദേശവഴികളിലേയ്ക്ക് ഊരുവലത്തെഴുന്നള്ളത്ത് .
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
വേലകളി, കാഴ്ചശ്രീബലി, സേവയും നടക്കുന്നു. കവിയൂരിലെ പള്ളിവേട്ടയും
ആറാട്ടും ഏറെ പ്രസിദ്ധമല്ലോ
പത്താം ദിവസം മണിമലയാറ്റിലെ പാറപ്പുഴക്കടവിൽ ആറാട്ടോടെ ഉത്സവം സമാപിക്കുന്നുവല്ലോ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ധനുമാസത്തിലെ മൂലം ദിനത്തിൽ
മഹാദേവൻ്റെ ശേഷാവതാരനാം
ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷിക്കുന്നുവല്ലോ
ഏഴാംനാളിൽ കളഭാഭിഷേകം, പുഷ്പരഥ ഘോഷയാത്ര, പുഷ്പാഭിഷേകം എന്നീചടങ്ങുകൾ നടക്കുന്നുവല്ലോ
തൃക്കാവിയൂർ മാഹാദേവനെയും
ആഞ്ജനയനെയും കണ്ട് തൊഴുത്
മടങ്ങുന്നത് കൈലാസ ദർശനത്തിനു
തുല്യമല്ലോ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ജീ ആർ കവിയൂർ
11 06 2025
Comments