നിന്റെ സ്മിതം പോലെ ( ഗസൽ)

നിന്റെ സ്മിതം പോലെ ( ഗസൽ)

ഇനി നിൻ പാതയിൽ നോട്ടങ്ങൾ വിരിയുന്നു
ഓരോ പാദധ്വനിയിലും നിന്റെ സ്മൃതി മുഴങ്ങുന്നു

നീ ഇല്ലാതെ സന്ധ്യകൾ തീരുന്നില്ലെന്നൊരു
നിറവുള്ള നിലാവിൽ നീയെന്നു തോന്നുന്നു

നിന്റെ സ്മിതം പോലെ കാറ്റ് തളിർക്കുന്നു
മറവിയിലായ് പോയ സ്‌നേഹം ഉണരുന്നു

ശ്വാസത്തിൽ തീണ്ടുന്നു ഓർമ്മയുടെ സുഖഗന്ധം
നീ പോയെങ്കിലും ഇത്ര സുന്ദരമാകുന്നു

കണ്ണീർ പകരുന്നു വാക്കുകൾ ഇല്ലെങ്കിലും
ഹൃദയത്തിലൊരു സംഗീതം മുഴങ്ങുന്നു

‘ജി ആർ’ എഴുതിയ ഓരോ വരിയിലുമുണ്ട്
നിന്നെ കുറിച്ചൊരു മൌനം പ്രണയമായി പാടുന്നു

ജീ ആർ കവിയൂർ
28•06•2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ