നീ മാത്രം (ഒരു അനുരാഗഗാനം)
നീ മാത്രം
(ഒരു അനുരാഗഗാനം)
അനുരാഗമോ...
പാടാൻ മാറന്നൊരു
പാട്ടിന്റെ പല്ലവി നീയായിരുന്നു
സന്ധ്യക്കാറ്റിൽ നറുമണം വീശും
നിനക്കായ് നിന്നുപോയ നിമിഷങ്ങളായിരുന്നു
നീലാകാശം പോലും കാണാതെ
നിന്റെ കണ്ണുകളിലൊരു സ്വപ്നമുണ്ടായിരുന്നു
മിണ്ടാതിരുന്ന നമ്മൾക്കിടയിൽ
മിഴിയിഴകൾ പാടിയൊരു സംഗീതം
മറയാതിരുന്ന നിന്റെ ചിരിയും
മനസ്സിൽ താളമിട്ടൊരു സംഗീതം
പാടാൻ മറന്ന ഞാൻ ഇന്നലെ
പാടിപ്പോയൊരു പാട്ടിൽ നീ മാത്രം…
പാതിയിലൊഴിഞ്ഞ ഒരു വരിയാണ് ഞാൻ
നിന്റെ സ്പർശം തേടി ഭ്രമിച്ചൊരു താളം
മഴത്തുള്ളികളിൽ എഴുതിയ പ്രണയം
പകലും രാത്രിയും ചേർന്നൊരു കാവ്യം
അനുരാഗമോ...
പാടാൻ മാറന്നൊരു
പാട്ടിന്റെ പല്ലവി നീയായിരുന്നു
പാടിപ്പോയൊരു പാട്ടിൽ നീ മാത്രം…
ജീ ആർ കവിയൂർ
14 06 2025
Comments