നയിക്കുക നിത്യതയുടെ സത്യമേ
നയിക്കുക നിത്യതയുടെ സത്യമേ
നീയെന്നും എൻ വിശ്വാസമയ്
നീറും മനസ്സിൻ ആശ്വാസമായ്
നിഴലായെന്നും കുട്ടായ് വരും
നിത്യ സ്നേഹത്തിൻ വെളിച്ചമേ
നയിക്കുക നിത്യതയുടെ സത്യമേ
വഴികളിൽ എനിക്ക് തുണയായ്
കണ്ണീരും മായ്ക്കുന്ന കരുണയായ്
ഉറച്ച പാറയായ് നീ യേശുവേ
ജീവിതമൊരുശാന്ത ഗാഥയായി
തേടുമ്പോഴും നീയൊപ്പമാകുമല്ലോ
കുരിശിന്റെ വഴിയിലും ഒപ്പം നീ
നീങ്ങിയ നീരൊഴുക്കിൽ താങ്ങായ്
പ്രതീക്ഷയുടെ നക്ഷത്രമായ്
സന്ധ്യയ്ക്കപ്പുറം പ്രകാശമായി
എന്നിൽ നിലനിൽക്കുന്നത് നീയല്ലോ
ജീ ആർ കവിയൂർ
19 06.2025
Comments