ഭാരതം – ഒരു കാലാതീത ഗാനം

ഭാരതം – ഒരു കാലാതീത ഗാനം 


സിന്ധു പ്രവാഹം, വേദ ജ്വാലകളിത്യാദികളിൽ
നിന്നുമുയരുക, പവിത്രമാം നാമമത്
ഭാരതം!
ഋഷിമാർതൻ ജപങ്ങൾ,
മുകളിൽ നക്ഷത്രങ്ങൾ,
ആകാശ സത്യവും
സ്നേഹത്താൽ പ്രകാശപൂരിതം.

വന്ദേമാതരം! വന്ദേമാതരം! വന്ദേമാതരം!

അശോകൻ്റെ സമാധാനവും
ബുദ്ധൻ്റെ വെളിച്ചവും
ഹൃദയങ്ങളെ നന്മതൻ
പാതയിൽ നയിപ്പൂ!
നളന്ദ തക്ഷശിലകൾ പഠിപ്പിച്ചു, മനസ്സുകൾ വിരിഞ്ഞു, ജ്ഞാനത്തിൻ മടിതട്ടിൽ, ഇരുട്ടും അകന്നു!

വന്ദേമാതരം! വന്ദേമാതരം!
വന്ദേമാതരം!

ഒരോ കൊടുങ്കാറ്റിലും,
അധിനിവേശർതൻ കോപത്തിലും,
യുഗാന്തരങ്ങളായ്
അവൾ ധൈര്യമേറി നിന്നു,
ഗാന്ധിതൻ പാതയിൽ
സ്വാതന്ത്രശബ്ദം,
ശരിയായ തിരഞ്ഞെടുപ്പിൽ
വീണ്ടുമുയർന്നു!

വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!

ഇപ്പോളിതാ സാങ്കേതികവിദ്യയിൽ
ബഹിരാകാശത്തഭിമാനം ജനിപ്പിച്ചും,
യുവത്വത്തിൻ സ്വപ്നങ്ങൾ
ആധുനീകതയാകാശത്തെ സ്പർശിക്കെ,
അവളടെ വേരുകൾ
ആഴത്തിൽ ശക്തവും!
നൃത്തഗാനങ്ങളിൽ
ഐക്യത പുലർത്തുന്നു!

വന്ദേമാതിരം!
വന്ദേമാതിരം!
വന്ദേമാതിരം!

നമ്മൾതൻ അഭിമാന ഭാരതം,
പഴയതും പുതിയതും,
ജനകോടികളുടെ
സത്യസന്ധമാം പുണ്യ നാട്,
സത്യമേവ ജയതേ!
ഭാരത് മാതാ കീ ജയ്!

വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!


ജീ ആർ കവിയൂർ
07 06 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ