മനസ്സ്
മനസ്സ്
പേരാലിൻ തണലിൽ കണ്ടു മറന്നതോ,
പേരാറ്റിനക്കരയിൽ തളിർക്കുമോ ചിന്ത?
പെരുവിരലിൻ സ്പർശത്തിൽ ജ്വലിച്ചുനിൽക്കും
പുസ്തകതാളിൽ പതിഞ്ഞ ചില നിമിഷങ്ങൾ,
പൊഴിയാതെ കാത്തു സൂക്ഷിച്ച മയിൽപ്പീലി പോലെ.
പടുത്തുയർത്തിയ സ്വപ്നക്കോട്ടങ്ങൾ,
പെട്ടെന്ന് തകർന്നുവീഴുന്ന ശബ്ദംപോലെ,
വ്യാകുലതയിൽ കിനാവുകൾക്കായ് ഉളളുയുണരുന്നു,
നിന്‍ നിഴലിൽ തളിർക്കുന്ന ചെറു പുഞ്ചിരി.
പോയവരുടെ കാൽപ്പാടുകൾ മങ്ങുമ്പോൾ,
പൊടിക്കാറ്റായി മൗനം പുളിനം പരതുന്നു,
പുഴയുടെ നിറവിൽ വന്ന നിലാവ്
തളിരിന് പുറത്ത് അകന്നൊരു പൂവായി.
നീ മൊഴിയുന്ന വാക്കുകളുടെ ഇടയിൽ,
അറിയാതെ വിരിയുന്നു സ്‌നേഹതൂവൽ,
മറവിയുടെ വഴിയിലേക്കെങ്കിലും
മനസ്സിന്റെ തഴുകലിൽ നീ തുടരുന്നു.
ജീ ആർ കവിയൂർ
02 06 2025
Comments