രാത്രിയുടെ യാമങ്ങളിൽ
രാത്രിയുടെ യാമങ്ങളിൽ
ഇരുളൊരു മറയാണ് അറയാണേ
ഇരു ഹൃദയങ്ങൾക്കൊരു സുഖമാണേ
വിയർപ്പ് വിഴുങ്ങി കൂടണ-
യുന്നവർക്കൊരു സഖിയാണേ
രാത്രിഞ്ജരന്മാർക്കൊരു തുണയാണേ
രാമഴയേറ്റ് ഉറങ്ങുന്നവർക്ക് രസമാണേ
രാഗപരാഗണമറിഞ്ഞു പാടുന്നവർക്കൊരു ലയമാണേ
രാവിൻ നിലാവിൽ വിരിയുന്ന
സുമങ്ങൾക്ക് സുഗന്ധമാണേ
തണുപ്പിന്റെ തുമ്പിൽ തുളുമ്പുന്ന
കരുനിഴൽ ഓർമ്മകൾക്കൊരു തണലാണേ
പാടിയ പാട്ടിൻ പകലുകളിലേക്കൊരു
നിവേദ്യമായി നാളെയുണ്ടാകുമാറാകണേ
താരകമാസത്തിൽ കണ്ണീരായ് തുളുമ്പുന്ന
കണ്ണുകൾക്കൊരു കിനാവാണേ
കാറ്റിന്റെ കിനാവിൽ കോരിയ
പ്രണയത്തിന് രഹസ്യമാണേ
തീരാതെ ഒഴുകുന്ന ചിന്തകൾക്കൊരു
തളിർവരിയാണേ
ഈ രാത്രിമൗനം തഴുകുന്ന വീണയിലെ
പതിവായ താളമാണേ
ഉറവിടമാവുന്ന പകലുകൾക്ക്
ഉറങ്ങുന്നതിന് മുൻപൊരു നിവേദ്യമായ ശാന്തിയാണേ
ആരും പറയാത്ത ഭാവങ്ങൾ കേൾക്കുന്ന
രാവോരു കവിതയായീ മാറുന്ന മൗനമാണേ
ജീ ആർ കവിയൂർ
10 06 2025
Comments