കവിത – മറഞ്ഞ കാവ്യങ്ങളിലേക്ക്

കവിത – മറഞ്ഞ കാവ്യങ്ങളിലേക്ക്

പീയുടെ കാവൊങ്ങോട്ടേക്ക്
നീ നിലാവായ് നടന്നു പോയി,
ജീവന്റെ ഇന്നലെയും നീയായിരുന്നു,
നാളെ ഞാനാകുമെന്ന നിശ്ചയം പോലെ... ജീയൂം!

കുഞ്ഞുണ്ണിയുടെയൊരു കുട്ടികവിത,
തൊട്ടുപാടാതെ ഉള്ളിൽ ഒളിപ്പിച്ചത്,
ചിരിയിലോ ദുഃഖത്തിലോ തീർന്നൊരു വരി,
അക്കിത്തത്തിന്‍റെ വെളിച്ചം പോലൊരു വിറയിപ്പുള്ള വേദന.

ഇരുളിന്റെ കനത്തിൽ തളിയുന്ന വാക്കുകൾ,
ദുഃഖത്തിന്റെ കറുത്ത കടൽ കടന്നുപോകുമ്പോൾ,
അവൾ തിരികെ വരുമോ എന്നൊരു
ഓർമ്മയിൽ പതിഞ്ഞ കാത്തിരിപ്പ് മാത്രം.

കവിത – ഒളിഞ്ഞുനിൽക്കുന്ന ഒരു പെൺകുട്ടിയാണ്,
ജി. ശങ്കരകുറുപ്പിൻ്റെ നിഴലിലും,
പീ, കുഞ്ഞുണ്ണി, അക്കിത്തം തുടങ്ങിയവരുടെ സ്വരം നിറയും അവൾ,
ഒരിക്കൽ വായിച്ചാൽ
നിഴലാകുന്ന, കരയിക്കുന്ന, ഉയരുന്ന – മറക്കാനാവാത്തവൾ!

ജീ ആർ കവിയൂർ
16 06 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ