നിന്റെ നിഴലിൽ(ഗസൽ)

നിന്റെ നിഴലിൽ
(ഗസൽ)

ഹൃദയത്തിന്റെ കണ്ണടയിൽ നീ നിഴലായി
ഓരോ ശ്വസനത്തിലും നീ നിഴലായി

സ്വപ്നമഴയിൽ ഞങ്ങൾ നനയുന്നു നീ നിഴലായി
ഓരോ നിമിഷവും മനസിൽ നിറയുന്നു നീ നിഴലായി

പറയാൻ വാക്കുകളില്ലാതെ നിശ്ശബ്ദമായ്
നിന്റെ നിശ്ശബ്ദത മനസ്സിൽ ഞാനാവുന്നു നീ നിഴലായി

എവിടെയും നീ വന്നാലും എന്റെ ഹൃദയത്തിലാണ്
നിന്റെ സാന്നിധ്യം എപ്പോഴും ജീവിക്കുന്നു നീ നിഴലായി

പ്രാർത്ഥനയിൽ ഞാൻ ജീവിക്കുന്നു നിന്റെ നാമത്താൽ
സ്നേഹമേ നീ മാത്രമാണ് എന്റെ ദൈവം നീ നിഴലായി

നിന്നോട് ഞാൻ പറയാം എൻ്റെ പ്രണയം
നീ ജി ആറിൻ്റെ കവിതയിൽ തിളങ്ങുന്നു നീ നിഴലായി

ജീ ആർ കവിയൂർ
02 06 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ