പ്രേമസാഗരത്തിൽ. ( ഭക്തി ഗാനം )

പ്രേമസാഗരത്തിൽ. ( ഭക്തി ഗാനം )

പല്ലവി 

മുരളിമാധവൻ രാധയെ
തൻ ബാസുരിയാലെ
ദിവ്യനൃത്തമാക്കി മാറ്റി
പ്രേമസാഗരത്തിൽ ആറാടിച്ചു

അനുപല്ലവി

യമുനതൻ പുളിനങ്ങളിലായ്
യദുകുലനാഥൻ്റെ മുരളിക പാടി
യാദവ കർണ്ണങ്ങളിലൊഴുകി
യദുകുല കാബോജി നാദം

ചരണം 1

നന്ദന വാനിൽ വിരിയുന്നു ഗാനം
നാരായണൻ പാടിയ താളത്തിൽ
വൃശഭാനു പുത്രിയേ സ്നേഹഭാവത്തിൽ ചേർത്ത് നിർത്തി
വേദങ്ങളുടെ സാരം ഹൃദിസ്ഥമാക്കിച്ചു

ചരണം 2

കുളിർ കാറ്റിൽ മൃദുല സ്മിതം പോലെ
കൃഷ്ണൻ്റെ ചിരിയിൽ കരുണ പെയ്യുന്നു
പങ്കജ നെത്രൻ്റെ കാന്തിയാലായ്
ഭക്തർ ആനന്ദനൃത്തം നടത്തി

ജീ ആർ കവിയൂർ
23 06 2025
-----------------+++++++------+++++++------+++++++
നോട്ട്

രാഗം – യമുനാ കല്യാണി / മോഹനം / ഹംസധ്വനി
താളം – ആദിതാളം / രൂപകതാളം
ഇവയിൽ ഒന്നിലൊന്ന് ഉപയോഗിച്ചാൽ ഭക്തിഗാനം 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ