ഏകാന്ത ചിന്തകൾ - 238

ഏകാന്ത ചിന്തകൾ - 238

നിഴലുകളും വിരൽത്തുമ്പുകളും

ചിലർ വരുന്നു നിശബ്ദതയിൽ
പേരും പഴയതും പുകഴ്ത്തി പറയാൻ.
മോഹങ്ങളിലൊളിച്ചുപോൽ,
അന്ധമായ അഭിമാനഗാഥകൾ.

പുകമറയിൽ ചിലർ മാത്രം നിൽക്കുന്നു,
അവർ പറയേണ്ടതില്ല, തോന്നുന്നു.
ചോദ്യം ഇല്ലാതെ, ആവശ്യമില്ലാതെ,
മൃദുവായി സമീപിക്കുന്നു ശാന്തമായി.

അവർ കാണപ്പെടുന്നില്ലായിരിക്കാം,
പക്ഷേ സ്നേഹത്തിന്റെ ശബ്ദമുണ്ട് അവരിൽ.
ആദരം തേടാത്തവർ പൂർണ്ണരാവും,
മറയും സ്നേഹം മുന്നേ പോവുന്നു.

ജീ ആർ കവിയൂർ
25 06 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “