ഏകാന്ത ചിന്തകൾ - 233
ഏകാന്ത ചിന്തകൾ - 233
പ്രശസ്തിയ്ക്കായ് ചെയ്യുന്ന നന്മ,
നിജസങ്കൽപമല്ല അതിൻ്റെ വഴി.
മൌനത്തിൽ പൂക്കുന്ന സേവനം
ആണ് സത്യം പ്രകടമാകുന്ന രീതി.
കടലാസ് പൂക്കൾ കണ്ണിൽ പെടും,
എങ്കിലും ഗന്ധമില്ല അതിലേക്കുള്ള വഴി.
സ്നേഹമായ പുഷ്പങ്ങൾ മാത്രം,
നിശ്ശബ്ദം വിശുദ്ധത പകരും വിധി.
ഹൃദയത്തിൽ ഉൾക്കൊള്ളാതെ ചൊല്ലിയാൽ,
പ്രാർത്ഥന വരികളായി മായും.
ആത്മാർത്ഥത പകരുമെങ്കിൽ,
ദൈവം വരും മറുപടിയുമായി..
ജീ ആർ
കവിയൂർ
18 06 2025
Comments