തേജസ്സായി നീ തെളിയുക
തേജസ്സായി നീ തെളിയുക
കരളു തകർന്നു ഞാൻ നിലവിളിച്ചപ്പോള്‍
കടൽ തിരകൾ മാനസത്തെ കീറി.
ശത്രുക്കളാൽ ഞാൻ ചുറ്റപ്പെട്ടപ്പോൾ
ആനന്ദത്താൽ നിന്നിലേക്ക് ആശ്രയിച്ചു.
ലജ്ജയും നിന്ദയും ചുമന്നുകൊണ്ട്
നഗരവാതിൽക്കൽ ചിരിയുടെ ലക്ഷ്യം.
വിലാപത്തോടു ഞാൻ നോക്കുമ്പോള്‍
നിനക്കായ് തന്നെ ആകുന്നു സ്നേഹം.
കൈ പിടിക്കൂ, കയത്തിൽ മുക്കരുതേ,
ആകാശം പോലെ നീ വിശാലൻ.
ദയാലുവായ ദൈവമേ, നിലകൊള്ളേണം,
എന്റെ പാട്ടിൽ തേജസ്സായി നീ തെളിയുക
ജീ ആർ കവിയൂർ
28 06 2025
Comments