കവിത, എന്റെ കൂട്ടുകാരി
കവിത, എന്റെ കൂട്ടുകാരി
നിശബ്ദതയുടെ നടുവിൽ വിരിയുന്നൊരു കനൽ,
വാക്കുകളിൽ തഴുകിയ സന്ത്വനത്തിന്റെ ഹരശ്ശബ്ദം.
അകലങ്ങൾ അടുത്താക്കുന്ന കനിവിന്റെ താളം,
ഓർമകളെ ചിറകോടെ ഒളിപ്പിച്ച് പറക്കുന്ന നിഴൽ.
വേദനയുടെ വഴികളിൽ വെളിച്ചമാകുന്ന സ്‌നേഹം,
മൗനത്തിലുറങ്ങുന്ന സ്വപ്നങ്ങൾക്ക് ചലനമായ്.
കണ്ണുനീർക്കുള്ളിൽ പച്ചമുത്തുപോലെ വിരിയുന്ന,
ഹൃദയത്തിൻ നേരിപ്പൊട്ടിൽ അഗ്നിയായ് തിളങ്ങിനിൽക്കുന്നു
ഒരു ക്ഷണത്തേയും വിട്ടൊഴിയാതെ സാക്ഷിയായ്,
ആത്മാവിന്റെ അടിയന്തരചേരുവയായ് നില്ക്കുന്നു.
വാക്കില്ലായ്മക്ക് വാക്കായി ജീവിതം പറയുന്ന,
അഴിയാത്തൊരു സാന്നിധ്യവും ഔഷധവും — കവിത, എന്റെ കൂട്ടുകാരി.
ജീ ആർ കവിയൂർ
27 06 2025
Comments