ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ!
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ!
ആകാശദൂതികൾ വന്നു,
ആത്മീയ പ്രകാശം നിറഞ്ഞു.
അവനിയിൽ ചരാചരങ്ങളൊക്കെ
ആനന്ദത്തോടെ നൃത്തം ചവിട്ടി.
ഒരു പുതുചൈതന്യം പിറവിയെടുത്തു,
ദിവ്യനാഥൻ ആഗതനായ്.
താരാലോകം പുഞ്ചിരിച്ചു,
ഗഗനപാതയിൽ വെളിച്ചം വിരിഞ്ഞു.
കൃപാനിധിയായ യേശുനാഥൻ,
മാനവരിൽ സന്തോഷം പകർന്നു.
പാപികൾക്കായ് രക്തം ചൊരിഞ്ഞു,
യേശു രക്ഷയുടെ വാതിൽ തുറന്നു.
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ!
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ!
ഹല്ലേലൂയ്യാ! ഹല്ലേലൂയ്യാ!
ജീ ആർ കവിയൂർ
22 06 2025
Comments