ഹേ!! സൂര്യദേവാ,

ഹേ!! സൂര്യദേവാ, 


ഹേ സൂര്യദേവാ, പ്രകാശത്തിൻ ഉറവിടമേ,
ഉറവയായ് നീ, ജീവൻ തരും പഥമേ.
ഗായത്രി മന്ത്രമൊഴുകുന്നു ഹൃദയമിടിപ്പിൽ,
ഉണരുന്നു ഭക്തി എല്ലാ ദിശകളിലും മിഴിയിൽ.

അതിരാവിലെ ദൂരം വിളിച്ചു തളിർക്കും,
കിരണങ്ങളിൽ ഉത്സാഹം പൂക്കളിൽ വീശും.
മരങ്ങളിലേയും കാടുകളിലേയും നിറങ്ങളിൽ,
നിന്റെ സ്പർശം പോലെ പച്ചപ്പിൽ പ്രണയം പകരും.

ഗ്രഹങ്ങൾ നിന്റെ ചക്രത്തിൽ ചലിക്കും,
നിശ്ശബ്ദതയിൽ പോലും നീ ചേതനയാകെ പകർന്നിടും.
കാറ്റിലേയും മഴയിലേയും താളം തുളുമ്പിക്കൊണ്ട്,
ഉജ്ജ്വലത പൂർത്തിയാക്കുന്നു സൃഷ്ടിയുടെ സംഗീതം.

ഭാരതത്തിൽ ഉച്ചരിക്കപ്പെടുന്നൊരു ദീപമേ 
മന്ത്രങ്ങളുടെ ഉജ്ജ്വല മിഴിവായി നിൻ സാന്നിദ്ധ്യം
"ഓം ഭൂർ ഭുവഃ ..." സ്വരങ്ങളിൽ ജ്വലിച്ചുയരുമ്പോൾ,
ഓരോ ഹൃദയത്തിലുമൊരു അഗ്നിശുദ്ധി നൽകുടുന്നു 

ജീ ആർ കവിയൂർ
09 06 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ